Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=84.36 INR  1 EURO=75.52 INR
ukmalayalampathram.com
Wed 26th Jul 2017
 
 
കായികം
  Add your Comment comment
ചൈനയില്‍ 'ഫുട്‌ബോള്‍ വിപ്ലവം'
reporter
ബ്രസീലിയന്‍ ഫുട്‌ബോള്‍ താരം ഓസ്‌കാറിന് ചൈനയില്‍ രാജകീയ വരവേല്‍പ്. ഷാങ്ഹായ് എസ്.ഐ.പി.ജിക്കു കൂടുമാറിയ താത്തിന് ക്ലബ് അധികൃതരും ആരാധകരും ഷാങ്ഹായിലെ പൂഡോങ് വിമാനത്താവളത്തില്‍ വന്‍ വരവേല്‍പാണ് നല്‍കിയത്. താരത്തെ ഒരു നോക്ക് കാണാന്‍ വിമാനത്താവള പരിസരത്ത് ആരാധകരെ കൊണ്ട് നിറഞ്ഞിരുന്നു.

60 മില്യണ്‍ ബ്രിട്ടീഷ് പൗണ്ടാണ് (ഏകദേശം 420 കോടി രൂപ) താരത്തിന്റെ ട്രാന്‍സ്ഫര്‍ തുക. മുന്‍ ചെല്‍സി മാനേജര്‍ ആന്ദ്രേ വിയ്യാസ് ബോസിന് കീഴിലായിരിക്കും ഷാങ്ഹായില്‍ ഈ 25കാരന്‍ കളത്തിലിറങ്ങുന്നത്. പുതിയ ചെല്‍സി കോച്ച് അന്‍േറാണിയോ കോന്റെയുടെ കീഴില്‍ 11 മത്സരത്തിനിറങ്ങിയ ബ്രസീല്‍ താരം ജനുവരി ട്രാന്‍സ്ഫറിലാണ് ചൈനീസ് ലീഗിലേക്ക് മാറിയത്.
 
Other News in this category

 
 




 
Close Window