Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 11th Dec 2017
 
 
ബിസിനസ്‌
  Add your Comment comment
ജിയോ സിം വാങ്ങിയോ? എങ്കില്‍ അറിയുക, കോളിങ്ങിലും ഡേറ്റ ഉപയോഗത്തിലും നിയന്ത്രണങ്ങള്‍ വന്നു തുടങ്ങി
reporter

ജിയോ വെല്‍ക്കം ഓഫര്‍ ഡിസംബര്‍ 31 അര്‍ധരാത്രി അവസാനിച്ചു. 4ജി ഡേറ്റയും വോയിസ് കോളും 2017 മാര്‍ച്ച് 31 വരെ സൗജന്യമായി തുടരുമെങ്കിലും ചില അധിക നിയന്ത്രണങ്ങള്‍ ഉണ്ടാകും. ജനുവരി 1 മുതല്‍ ഹാപ്പി ന്യൂ ഇയര്‍ ഓഫറിലൂടെയാണ് മാര്‍ച്ച് 31 വരെ ഡേറ്റയും വോയിസ് കോളും സൗജന്യമായി തുടരുന്നത്. ഈ ഓഫര്‍ ഡിസംബര്‍ നാലിനാണു മുകേഷ് അംബാനി പ്രഖ്യാപിച്ചത്. ഡിസംബര്‍ നാലിനു മുന്‍പായി ജിയോ സിം സ്വന്തമാക്കിയ വെല്‍കം ഓഫര്‍ ഉപയോക്താക്കളെല്ലാം ജനുവരി ഒന്നുമുതല്‍ പുതിയ ഓഫറിലേക്ക് മാറ്റപ്പെടും. ഇങ്ങനെ മാറ്റപ്പെടുമ്പോള്‍ ജിയോയുടെ സേവനത്തിനു തടസമോ പ്രശ്‌നങ്ങളോ ഉണ്ടാകില്ലെന്നു റിലയന്‍സ് വെളിപ്പെടുത്തിയിട്ടുണ്ട്. വെല്‍കം ഓഫറില്‍ ദിവസേന നാലു ജിബി 4ജി ഡേറ്റയാണ് സൗജന്യമായി ലഭിച്ചിരുന്നത്. എന്നാല്‍ ജനുവരി ഒന്നു മുതല്‍ സൗജന്യമായി ഒരു ജിബി മാത്രമായിരിക്കും ലഭിക്കുക. പരിധി കഴിയുന്നതോടെ ഡേറ്റ സ്പീഡ് 128 കെബിപിഎസ് ആയി കുറയും. കൂടുതല്‍ ഡേറ്റ ആവശ്യമുള്ളവര്‍ക്കായി വ്യത്യസ്ത ബൂസ്റ്റര്‍ പായ്ക്കുകള്‍ റിലയന്‍സ് പ്രഖ്യാപിച്ചിട്ടുണ്ട്. എസ്ടിവി 51ലൂടെ ഒരു ദിവസത്തേക്ക് ഒരു ജിബി ഡേറ്റയും എസ്ടിവി 301ലൂടെ 6ജിബി ഡേറ്റ 28 ദിവസത്തേക്കും ഉപയോക്താക്കള്‍ക്കു സ്വന്തമാക്കാം. ഡിസംബര്‍ 31, 2017 വരെ എല്ലാ ജിയോ ആപ്പുകളും സൗജന്യമായി ലഭിക്കും. സിനിമ, ടിവി ഷോകള്‍, പാട്ട് എന്നിവ ആസ്വദിക്കുന്നതിനും വോയിസ് കോളിനും അടുത്ത വര്‍ഷാവസാനം വരെ പണം മുടക്കേണ്ടി വരില്ല. മാര്‍ച്ച് 31നകം 100 മില്യണ്‍ ഉപയോക്താക്കളെ ലക്ഷ്യമിടുന്ന ജിയോയുടെ ഡേറ്റ സ്പീഡ് കുറയുന്നതായി വ്യാപകപരാതി ഉയരുന്നുണ്ട്. പെയ്ഡ് പ്ലാന്‍ ആരംഭിക്കുന്നതോടെ ജിയോ ചില ഉപയോക്താക്കളെങ്കിലും ഉപേക്ഷിക്കാനുള്ള സാധ്യതയും കല്‍പ്പിക്കപ്പെടുന്നു. ജിയോയുടെ വരവോടു കൂടി പ്രതിസന്ധിയിലായ മറ്റു ടെലികോം ഓപ്പറേറ്റര്‍മാര്‍ അവരുടെ നിരക്കുകള്‍ കുറയ്ക്കുമെന്നു സൂചനയുണ്ട്. 2017 ആദ്യ മൂന്നു മാസത്തിനുള്ളില്‍ തന്നെ നിരക്കു കുറയ്ക്കുമെന്നു റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ചുരുക്കത്തില്‍ സ്വയം മെച്ചപ്പെടാനുള്ള സമയ പരിധിയാണ് ന്യൂ ഇയര്‍ ഓഫറിലൂടെ ജിയോയുടെ മുന്നിലുള്ളത്. ഡേറ്റ സ്പീഡില്‍ മുന്നില്‍ നില്‍ക്കുന്ന എയര്‍ടെല്‍, വോഡഫോണ്‍ കമ്പനികളോടു മല്‍സരിക്കുന്നതിന് ജിയോയ്ക്കു ഡേറ്റ സ്പീഡ് കൂട്ടിയേ തീരൂ.

 
Other News in this category

 
 




 
Close Window