Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=84.36 INR  1 EURO=75.52 INR
ukmalayalampathram.com
Wed 26th Jul 2017
 
 
ബിസിനസ്‌
  Add your Comment comment
ക്രെഡിറ്റ് - ഡെബിറ്റ് കാര്‍ഡ് കൊടുത്ത് പെട്രോള്‍ അടിക്കാം: സര്‍വീസ് ചാര്‍ജ് ൗടാക്കാനുള്ള നീക്കം തകര്‍ന്നു
reporter
തിങ്കളാഴ്ച മുതല്‍ രാജ്യത്തെ പെട്രോള്‍ പമ്പുകളില്‍ കാര്‍ഡുപയോഗിച്ചുള്ള ഇടപാടുകള്‍ നിര്‍ത്തി വെക്കാനുള്ള തീരുമാനം പെട്രോള്‍ പമ്പുടമകള്‍ പിന്‍വലിച്ചു.
സര്‍വീസ് ചാര്‍ജ് എടുക്കാനുള്ള തീരുമാനം ബാങ്കുകള്‍ മരവിപ്പിച്ചതിനെ തുടര്‍ന്നാണ് ഈ തീരുമാനം പമ്പുടമകള്‍ കൈക്കൊണ്ടത്.ഇന്നു മുതല്‍ പതിവു പോലെ കാര്‍ഡുപയോഗിച്ചുള്ള ഇടപാടുകള്‍ നടക്കും. ജനുവരി 13 വരെ കാര്‍ഡ് സ്വീകരിക്കാമെന്നാണ് പമ്പുടമകള്‍ തീരുമാനിച്ചിരിക്കുന്നത്.
ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള ഇടപാടുകള്‍ക്കുള്ള സര്‍വീസ് ചാര്‍ജ് പെട്രോള്‍ പമ്പുടമകളില്‍ നിന്ന് സ്വീകരിക്കുവാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് പമ്പ് ഉടമകളുടെ അസോസിയേഷന്റെ ഈ തീരുമാനം പ്രഖ്യാപിച്ചിരുന്നത്. ഒരു ശതമാനം സര്‍വീസ് ചാര്‍ജ് പമ്പുടമകളില്‍ നിന്ന് ഈടാക്കാനായിരുന്നു ബാങ്കുകളുടെ തീരുമാനം.
 
Other News in this category

 
 




 
Close Window