Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=83.00 INR  1 EURO=70.33 INR
ukmalayalampathram.com
Sun 26th Feb 2017
 
 
അസോസിയേഷന്‍
  Add your Comment comment
ക്രിസ്തുമസും പുതുവത്സരവും ആഘോഷിച് കോവെന്ററി ആന്‍ഡ് വാര്‍വിക്ഷെയര്‍ ക്നാനായക്കാര്‍
reporter
കോവെന്ററി ആന്‍ഡ് വാര്‍വിക്ഷെയര്‍ ക്നാനായക്കാര്‍ ഈ വര്‍ഷത്തെ ക്രിസ്തുമസും പുതുവത്സരവും ആഘോഷിച്ചത് യുകെ ക്നാനായക്കാരുടെ ഇടയനായ സജി അച്ചനോടും, പ്രശസ്ത സിനിമ നിര്‍മ്മാതാവുമായ ലിസ്റ്റിന്‍ സ്റ്റീഫനോടും പിന്നെ യുകെ കെ കെ സി എ യുടെ സെക്രെട്ടറി ജോസി നെടുംതുരുത്തിയോടും ഒപ്പമാണ്‌. സജി അച്ചന്‍ അര്‍പ്പിച്ച വിശുദ്ധ ബലിയില്‍ ഈ പ്രദേശത്തുള്ള എല്ലാ ക്നാനായക്കാരും പങ്കെടുക്കുകയും കുര്‍ബാന മദ്ധ്യേ അച്ചന്‍ കുടുംബ നവീകരണത്തിന്റെ ആവശ്യകതയെപറ്റിയും, തിരുകുടുംബത്തെപോലെ ജീവിക്കുകയും, കുട്ടികള്‍ക്ക് കുടുംബത്തില്‍ ഉണ്ണി യേശുവിന്റെ സ്ഥാനത്തെക്കുറിച്ചും വ്യക്തമാക്കി.

പിന്നീട്‌ നടന്ന പൊതു സമ്മേളനത്തിലും കള്‍ച്ചറല്‍ പ്രോഗ്രാമിലും എല്ലാവരും പങ്കെടുത്തു. കോവെന്ററി ആല്‍ഡ് വാല്‍വിക്ഷെയല്‍ യൂണിറ്റ് പ്രസിഡന്റ് ശുഭ ബിബിന്റെ അധ്യക്ഷതയില്‍ ചേല്‍ന്ന യോഗത്തില്‍ ഷിന്‍സന്‍ കവുന്നുംപാറയില്‍ സ്വാഗതം അര്‍പ്പിച്ചു. സജി അച്ചന്‍ പ്രോഗ്രാം ഉല്ഘാടനം ചെയ്തു. ലിസ്റ്റിന്‍ സ്റ്റീഫനും, ജോസിയും ആശംസകള്‍ നേര്‍ന്നു. യൂണിറ്റ് പ്രസിഡന്റ് ശുഭ ബിബിന്‍ അധ്യക്ഷ പ്രസംഗം നടത്തി. സെക്രെട്ടറി സോജി പഴയിടത്തു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. യൂണിറ്റ് ട്രെഷറര്‍ മോന്‍സി തോമസ് കണക്ക് അവതരിപ്പിച്ചു

ഈ വര്‍ഷം നടത്തപ്പെട്ട വാശിയേറിയ പുല്‍ക്കൂട് മത്സരത്തില്‍ വിജയിച്ചവര്‍ക്കു ട്രോഫിയും ക്യാഷ് അവാര്‍ഡും നല്‍കി. ഒന്നാം സമ്മാനമായ ബിബിന്‍ പണ്ടാരശ്ശേരില്‍ സ്പോണ്‍സര്‍ ചെയ്‌ത എവൊറോളിങ് ട്രോഫിയും മോന്‍സി തോമസ് സ്പോണ്‍സര്‍ ചെയ്ത ക്യാഷ് അവാര്‍ഡും നിബു തച്ചാപറബില്‍ കുടുംബം കരസ്ഥമാക്കി. രണ്ടാം സമ്മാനമായ ലിജോ സ്പോണ്‍സര്‍ ചെയ്‌ത എവൊറോളിങ് ട്രോഫിയും ബിജു മാത്യു സ്പോണ്‍സര്‍ ചെയ്‌ത ക്യാഷ് അവാര്‍ഡും ബിജു പഴയിടത്തു കുടുംബം കരസ്ഥമാക്കി. മൂന്നാം സമ്മാനമായ സ്റ്റീഫന്‍ പുതുകുളം സ്പോണ്‍സര്‍ചെയ്‌ത എവറോളിങ് ട്രോഫിയും ക്യാഷ് അവാര്‍ഡും ജെഫിന്‍ കുഴിപ്പള്ളിയും കുടുംബവും, ജോബി ആലപ്പാട്ടും കുടുംബവും പങ്കിട്ടു.

തുടര്‍ന്ന് സ്റ്റീഫന്‍ കുര്യാക്കോസിന്റെയും സ്‌മിത ഷിജോയുടെയും നേതൃത്വത്തില്‍ നടന്ന കൊച്ചുകുട്ടികളുടെയും മുതിര്‍ന്ന കുട്ടികളുടെയും നയന മനോഹരമായ കലാവിരുന്ന് എല്ലാവരും ആസ്വദിച്ചു. വളര്‍ന്നു വരുന്ന യുവ ആന്ഗറായ ഡോണാ ബിജുവിന്റെ സ്വസിദ്ധമായ ആന്ഗറിങ് ശൈലി എല്ലാവര്ക്കും ഇഷ്ടപെട്ടു.


യൂണിറ്റ് വൈസ് പ്രെസിഡെന്റ് ജോസ് പൂവക്കൂട്ടില്‍ എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തി. കോവെന്ററി ആന്‍ഡ് വാര്‍വിക്ഷെയര്‍ യൂണിറ്റിന്റെ പ്രസിഡന്റ് ശുഭ ബിബിന്‍ കണ്ടാരപ്പള്ളില്‍ , സെക്രട്ടറി സോജി പഴയിടത്തു, വൈസ് പ്രസിഡന്റ് ജോസ് പൂവക്കൂട്ടില്‍ , ജോയിന്റ് സെക്രട്ടറി ഷിന്‍സന്‍ കാവുന്നുംപാറയില്‍ ട്രെഷറര്‍ മോന്‍സി തോമസ്, ജോയിന്റ് ട്രെഷറര്‍ ബിജു ജോണ്‍, മറ്റു കമ്മറ്റി അംഗങ്ങളായ ഷൈജി ജേക്കബ്‌, റോയ് മാണി, താജ് തോമസ്‌ എന്നിവര്‍ പരുപാടികള്‍ക്കു നേതൃത്വം നല്‍കി. പങ്കാളിത്തംകൊണ്ടും സമുദായ ഐക്യം കൊണ്ടും ശ്രദ്ധേയമായിരുന്നു ആഘോഷം.
 
Other News in this category

 
 




 
Close Window