Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 21st Nov 2017
 
 
ആരോഗ്യം
  Add your Comment comment
അറ്റം പിളര്‍ന്ന മുടി രണ്ടുമാസം കൂടുമ്പോള്‍ ട്രിം ചെയ്യണം
reporter
രണ്ട് വാഴപ്പഴം, വലിയ സ്പൂണ്‍ തേന്‍, രണ്ട് വലിയ സ്പൂണ്‍ വെളിച്ചെണ്ണ, രണ്ട് വലിയ സ്പൂണ്‍ തേങ്ങാപ്പാല്‍ എന്നിവ ചേര്‍ത്തു മുടി പല ഭാഗങ്ങളായി തിരിച്ചു ശിരോചര്‍മത്തിലും മുടിയിലും പുരട്ടുക. അര മണിക്കൂര്‍ കഴിഞ്ഞു സാധാരണ ഷാംപൂ ഉപയോഗിച്ചു കഴുകിക്കളയുക. ഇത് അമിതമായി വരണ്ട മുടിയെ മൃദുലവും സുന്ദരവുമാക്കും.

അറ്റം പിളര്‍ന്ന മുടി രണ്ടുമാസം കൂടുമ്പോള്‍ ട്രിം ചെയ്യണം. വീണ്ടും അറ്റംപിളരുന്നത് ഒഴിവാക്കാന്‍ ഈ സൗന്ദര്യക്കൂട്ട് ഫലപ്രദമാണ്. മുട്ട, വലിയ സ്പൂണ്‍ ഒലീവ് ഓയില്‍, വലിയ സ്പൂണ്‍ തേന്‍ എന്നിവ ചേര്‍ത്ത് മുടിയില്‍ പുരട്ടുക. ഇതിനുശേഷം ബേബി ഷാംപൂ പുരട്ടി മുടി നന്നായി വൃത്തിയാക്കണം.

കടുത്ത വേനല്‍, രാസവസ്തുക്കളുടെ ഉപയോഗം, ഉപ്പ് കലര്‍ന്ന വെള്ളം എന്നിവ മുടിയുടെ ആരോഗ്യം തകര്‍ക്കുന്ന കാര്യങ്ങളാണ്. രാസവസ്തുക്കള്‍ അടങ്ങിയ ട്രീറ്റ്‌മെന്റുകള്‍ക്ക് ഇടവേള നല്‍കി വീട്ടില്‍ത്തന്നെ തയ്യാറാക്കാവുന്ന നാടന്‍ കൂട്ടുകള്‍ പരീക്ഷിച്ചു നോക്കൂ. മുടി സുന്ദരമാവുമെന്നുറപ്പ്.
 
Other News in this category

 
 
 
Close Window