Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 14th Dec 2017
 
 
ബിസിനസ്‌
  Add your Comment comment
അംബാനിയുടെ തന്ത്രം ജയിച്ചു: ഫ്രീയായി ജിയോ കണക്ഷന്‍ എടുത്തത് 7.24 കോടി ഇന്ത്യക്കാര്‍
reporter
ടെലികോം രംഗത്ത് 4ജി വിപ്ലവത്തിന് വഴിപാകിയ റിലയന്‍സ് ജിയോ വരിക്കാരുടെ എണ്ണത്തില്‍ അതിവേഗം ബഹുദൂരം മുന്നേറുന്നു. 7.24 കോടി യൂസര്‍മാരാണ് ഡിസംബര്‍ 31 വരെ ജിയോക്കുള്ളത്. ഏറ്റവും കുറഞ്ഞ സമയത്തില്‍ പത്ത് കോടി വരിക്കാരെന്ന അംബാനിയുടെ സ്വപ്‌നത്തിന് അടുത്ത്.
സെപ്തംബര്‍ അഞ്ചിനായിരുന്നു ജിയോയുടെ ലോഞ്ചിങ്ങ്. ലോഞ്ച് ചെയ്ത് 83 ദിവസം പിന്നിട്ടപ്പോള്‍ ജിയോ വരിക്കാരുടെ എണ്ണം 5 കോടി കടന്നിരുന്നു. ഇക്കാലയളവില്‍ ജിയോയിലേക്ക് പ്രതിദിനം എത്തിയത് ശരാശരി ആറ് ലക്ഷം പേര്‍.
മൊബൈല്‍ നമ്പര്‍ പോര്‍ട്ടബലിറ്റി സംവിധാനം വഴി മറ്റു കമ്പനികളില്‍ നിന്നും നിരവധി പേര്‍ ജിയോയിലേക്ക് എത്തിയെന്നും കമ്പനി അറിയിച്ചു. എന്നാല്‍ ഈ യൂസര്‍മാരുടെ കണക്ക് ജിയോ വ്യക്തമാക്കിയില്ല. നിലവില്‍ ഇന്ത്യന്‍ ഭൂപരിസ്ഥിതിയുടെ 90 ശതമാനവും കവര്‍ ചെയ്യാന്‍ റിലയന്‍സ് നെറ്റ്‌വര്‍ക്കിനു സാദിച്ചിട്ടുണ്ട്. കണക്ടിവിറ്റി കൂടുതല്‍ കാര്യക്ഷമമാക്കാന്‍ കമ്പനി കൂടുതല്‍ ശ്രദ്ധ പുലര്‍ത്തുമെന്ന് ജിയോ പ്ലാനിങ് തലവന്‍ അന്‍ഷുമാന്‍ താക്കൂര്‍ പറഞ്ഞു.
ടെലികോം രംഗത്തേക്കുള്ള മുകേഷ് അംബാനിയുടെ ആദ്യ സംരംഭത്തിനായി 1.4 ട്രില്ല്യണ്‍ രൂപയാണ് റിലയന്‍സ് മാര്‍ക്കറ്റിലൊഴുക്കിയത്. കൂടുതല്‍ യൂസര്‍മാരിലേക്ക് നെറ്റ്‌വര്‍ക്കിനെ എത്തിക്കാന്‍ ആരംഭിച്ച രണ്ടാം പ്രമോഷണല്‍ ഓഫര്‍ മാര്‍ച്ച് നാല് വരെ തുടരുമെന്ന് കമ്പനി വ്യക്തമാക്കി.
 
Other News in this category

 
 




 
Close Window