Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=81.54 INR  1 EURO=70.64 INR
ukmalayalampathram.com
Sun 26th Mar 2017
 
 
സിനിമ
  Add your Comment comment
പൃഥ്വിരാജ് ഇംഗ്ലീഷ് പറഞ്ഞാലും എഴുതിയാലും മലയാളികള്‍ പൊങ്കാലയിടും: ഇതെന്താ ഇങ്ങനെ?
reporter
ഇംഗ്ലീഷിലുള്ള പൃഥ്വിരാജിന്റെ പോസ്റ്റിനു താഴെയുള്ള കമന്റുകള്‍ക്കാണ് ഇപ്പോള്‍ വായനക്കാര്‍ ഏറെയും. പോസ്റ്റ് വായിച്ചതാണ് താന്‍ ചെയ്ത തെറ്റെന്നാണ് ഒരു ആരാധകന്റെ കണ്ടെത്തല്‍.

ചിത്രീകരണം പൂര്‍ത്തിയായിട്ടും ചിത്രത്തിലെ അസ്ലന്‍ എന്ന കഥാപാത്രം തന്നില്‍ നിന്ന് ഒഴിഞ്ഞുപോയിട്ടില്ല എന്ന് പോസ്റ്റില്‍ പൃഥ്വി പറയുന്നു. അസ്ലന്‍ തന്നെ ഒരുപാട് പാഠങ്ങള്‍ പഠിപ്പിച്ചെന്നു പറയുന്ന പോസ്റ്റിന്റെ അവസാനം, പൃഥ്വിരാജിന്റെ ആദ്യസംവിധാന സംരംഭമായ ലൂസിഫറിന്റെ പിറവി ടിയാന്റെ സൈറ്റില്‍ വെച്ചാണ് നടന്നതെന്നും വ്യക്തമാക്കുന്നു.

പോസ്റ്റിന് താഴെയുള്ള കമന്റുകള്‍ ആണ് ഏറെ രസകരം. ലൈക്ക് അടിച്ചു വിടുന്നതിനു പകരം പോസ്റ്റ് വായിക്കാന്‍ ശ്രമിച്ചതാണ് താന്‍ ചെയ്ത തെറ്റെന്നാണ് ഒരാള്‍ പറയുന്നത്. എന്നാല്‍, ചിലര്‍ പോസ്റ്റിന്റെ അര്‍ത്ഥം മനസ്സിലാക്കാന്‍ ഡിക്ഷണറിയുടെ ലിങ്ക് വരെ ഷെയര്‍ ചെയ്തിട്ടുണ്ട്.

മറ്റുചിലര്‍ പോസ്റ്റ് മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത് കമന്റ് ബോക്‌സില്‍ പോസ്റ്റുകയാണ് ചെയ്തത്. 'മനുഷ്യത്വം മരിച്ചിട്ടില്ല'എന്നായിരുന്നു ഇതുകണ്ട മറ്റു ചിലരുടെ മറുപടി.
 
Other News in this category

 
 




 
Close Window