Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=80.78 INR  1 EURO=70.34 INR
ukmalayalampathram.com
Wed 29th Mar 2017
 
 
കായികം
  Add your Comment comment
യുവരാജിന്റെ റെക്കോഡ് ന്യൂസിലന്‍ഡ് താരം തകര്‍ത്തു
reporter
ഇന്ത്യന്‍ താരം യുവരാജ് സിംഗിന്റെ റെക്കോര്‍ഡും തകര്‍ത്ത് ന്യൂസിലന്‍ഡ് താരം റോസ് ടെയ്‌ലര്‍. നാലാം നമ്പറില്‍ ഇറങ്ങി ഏറ്റവും അധികം സെഞ്ച്വറി നേടിയ രണ്ടാമത്തെ താരം എന്ന റെക്കോര്‍ഡാണ് ടെയ്‌ലര്‍ സ്വന്തമാക്കിയത്.
14 സെഞ്ച്വറികളാണ് നാലമനായി ഇറങ്ങി ടെയ്‌ലര്‍ ഇതുവരെ നേടിയിട്ടുളളത്. അതെസമയം നാലമനായി ഇറങ്ങി 13 സെഞ്ച്വറി സ്വന്തമാക്കിയിട്ടുളള യുവരാജ് മൂന്നാം സ്ഥാനവത്തേയ്ക്ക് പിന്തള്ളപ്പെട്ടു.
കൂടാതെ ഓസ്‌ട്രേലിയക്കെതിരെ ഒന്നാം ഇന്നിംഗ്‌സില്‍ ന്യൂസിലാന്‍ഡ് ബാറ്റ്‌സ്മാന്‍ നേടുന്ന രണ്ടാമത്തെ ഉയര്‍ന്ന സ്‌കോര്‍ എന്ന നേട്ടത്തിലും ടെയ്‌ലര്‍ ഉടമയായി. 1996ല്‍ ക്രിസ് ഹാരിസ് നേടിയ 130 റണ്‍സാണ് ഈ ലിസ്റ്റില്‍ ഒന്നാമത്.
മത്സരത്തില്‍ ടെയ്‌ലറുടെ സെഞ്ച്വറി മികവില്‍ ചാപ്പല്‍ ഹാഡ്‌ലി ട്രോഫിയില്‍ ഓസ്‌ട്രേലിയയെ തകര്‍ത്ത് ന്യൂസിലന്‍ഡിന് തുടര്‍ച്ചയായ രണ്ടാം ജയം സ്വന്തമാക്കിയിരുന്നു. 24 റണ്‍സിനാണ് കിവീസ് ഓസ്‌ട്രേലിയയെ തോല്‍പിച്ചത്. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഒരു മത്സരം കൂടി അവശേഷിക്കെ ന്യൂസിലന്‍ഡ് 20ത്തിന് സ്വന്തമാക്കി. സെഞ്ച്വറി നേടിയ റോസ് ടെയ്‌ലറെ കൂടാതെ ആറ് വിക്കറ്റ് വീഴ്ത്തിയ ബോള്‍ട്ടും ആണ് കിവീസിന് രണ്ടാം ജയമൊരുക്കിയത്.
 
Other News in this category

 
 




 
Close Window