Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 21st Nov 2017
 
 
ആരോഗ്യം
  Add your Comment comment
പ്രായം കൂടുന്തോറും പല്ലിനും മോണയ്ക്കും സംരക്ഷണം നല്‍കണം
reporter
എന്തൊക്കെ ചികിത്സ പല്ലിനും മോണയ്ക്കും ചെയ്താലും പല്ല് നഷ്ടപ്പെടാനുള്ളതാണ് എന്നത് ഒരു മിഥ്യാധാരണയാണ്. കുഞ്ഞുങ്ങളായിരിക്കുന്‌പോഴും യൗവനത്തിലും നമ്മുടെ പല്ലുകളെ യഥാക്രമം പരിപാലിച്ചാല്‍, പ്രായമാകുന്‌പോഴും സ്വന്തം പല്ലുകളെ നൂറു ശതമാനം ആരോഗ്യത്തോടെ നിലനിര്‍ത്താന്‍ സാധിക്കും.

നമ്മളില്‍ പലരും പല്ലിനുവേദനയോ അസ്വസ്ഥതയോ വരുന്‌പോഴാണ് പല്ലിനെപ്പറ്റി ചിന്തിക്കുന്നത്. എത്ര പേര്‍ ഈ അസ്വസ്ഥത വരാതിരിക്കാന്‍ വേണ്ടിയുള്ള പ്രതിരോധ ചികിത്സ ചെയ്യാറുണ്ട്

ജനിച്ചു കഴിഞ്ഞ് ഒരുവയസിനുള്ളില്‍ വരുന്ന പല്ലുകളെ ആണ് പാല്‍പ്പല്ലുകള്‍ എന്നു പറയുന്നത്. ഇവ യഥാക്രമം സംരക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യണം. പാല്‍പ്പല്ല് പോയി ആറു വയസു മുതല്‍ സ്ഥിര ദന്തങ്ങള്‍ വന്നു തുടങ്ങും. പന്ത്രണ്ട് വയസാകുന്‌പോഴേക്കും സ്ഥിരദന്തങ്ങള്‍ എല്ലാം വന്നു കഴിയും. ഇവ ജീവിതകാലം മുഴുവന്‍ നിലനില്‍ക്കേണ്ടതാണ്. അതുകൊണ്ടുതന്നെ പല്ലിനു നല്‍കേണ്ട പരിപാലനം വളരെ അധികം പ്രധാന്യം അര്‍ഹിക്കുന്നതാണ്.

ശരീരത്തിലെ ഒരവയവമായി പല്ലിനെ കണക്കാക്കുക. ശരീരത്തിന്റെ ഒരു അവയവം മുറിച്ചു മാറ്റപ്പെട്ടാല്‍ അത് നമുക്ക് തീരാനഷ്ടം തന്നെ ആണ്. അതുപോലെ പല്ലിനും നമ്മള്‍ വേണ്ടത്ര പ്രാധാന്യം കൊടുക്കണം. ഇവ നഷ്ടപ്പെടുന്നതിനു മുന്പുതന്നെ പരിപാലിക്കുകയും ചെയ്യണം. പല്ലിനും മോണയ്ക്കും കൊടുക്കേണ്ട സംരക്ഷണത്തില്‍ അശ്രദ്ധ കാണിച്ചാല്‍ ദന്തരോഗങ്ങള്‍ കൂടാനുള്ള സാധ്യത കൂടുതലാണ്.
 
Other News in this category

 
 
 
Close Window