Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=84.02 INR  1 EURO=72.56 INR
ukmalayalampathram.com
Wed 24th May 2017
 
 
ഇന്ത്യ/ കേരളം
  Add your Comment comment
കുളിമുറിയില്‍ ഒളിഞ്ഞു നോക്കുന്നയാളാണ് നരേന്ദ്ര മോദിയെന്നു രാഹുല്‍
reporter
മോദി ഒളിഞ്ഞു നോട്ടക്കാരനാണെന്ന് രാഹുല്‍ പരിഹസിച്ചു. മോദിക്ക് മറ്റുള്ളവരുടെ കുളിമുറിയില്‍ ഒളിഞ്ഞു നോക്കാനും ഗൂഗിളില്‍ തിരയാനും മാത്രമേ അറിയൂ എന്നും അദ്ദേഹം പറഞ്ഞു. ഇതിനിടയില്‍ അദ്ദേഹം എപ്പോഴാണ് ഭരണം നടത്തുന്നതെന്നും രാഹുല്‍ ചോദിച്ചു. മോദിയുടെ ഇത്തരം വികല സമീപനങ്ങള്‍ക്ക് തെരഞ്ഞെടുപ്പിലൂടെ മറുപടി ലഭിക്കുമെന്നും രാഹുല്‍ തുറന്നടിച്ചു.

കഴിഞ്ഞ ദിവസം രാജ്യസഭയില്‍, രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനു മറുപടി പറയവേയാണ് മോദി മന്‍മോഹന്‍സിംഗിനെ കടന്നാക്രമിച്ചത്.കുളിമുറിയില്‍ മഴക്കോട്ടിട്ട് കുളിക്കുന്നയാളാണ് മന്‍മോഹനെന്നായിരുന്നു മോദിയുടെ പരിഹാസം. മന്‍മോഹന്റെ സാമ്പത്തിക പരിഷ്‌കാര നടപടികളെ അപ്പാടെ തള്ളിയ മോദി ഏറ്റവും കൂടുതല്‍ അഴിമതികള്‍ നടന്നത് യുപിഎ സര്‍ക്കാരിന്റെ കാലത്തായിരുന്നുവെന്നും വിമര്‍ശിച്ചിരുന്നു. അതിനു ശേഷം മറ്റൊരു പൊതുപരിപാടിയില്‍ സംസാരിക്കവെ രാഹുല്‍ ഗാന്ധിയേയും മോദി വിമര്‍ശിച്ചിരുന്നു. ഗൂഗിളില്‍ രാഹുല്‍ ഗാന്ധി എന്ന് തിരഞ്ഞാല്‍ ഏറ്റവും വലിയ തമാശകള്‍ കാണാനാകുമെന്നായിരുന്നു മോദിയുടെ വാക്കുകള്‍.
 
Other News in this category

 
 




 
Close Window