Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=87.40 INR  1 EURO=77.23 INR
ukmalayalampathram.com
Sun 24th Sep 2017
 
 
UK Special
  Add your Comment comment
യുകെ മലയാളികളുടെ ശ്രദ്ധയ്ക്ക്, മീന്‍ ഒഴിവാക്കിയാല്‍ പണി കിട്ടാതിരിക്കും
reporter

ലണ്ടന്‍: കേരളത്തിലെ ഹോട്ടല്‍ വിഭവങ്ങളെക്കുറിച്ചായിരുന്നു ഇത്രയും നാള്‍ ആളുകള്‍ പരിഹസിച്ചിരുന്നത്. എന്നാല്‍ ഞെട്ടിക്കുന്ന ഒരു വാര്‍ത്തയാണ് ഇപ്പോള്‍ യുകെയില്‍ നിന്നു വരുന്നത്. മറ്റൊന്നുമല്ല, ഇവിടെ ലഭിക്കുന്ന മീനുകളില്‍ പലതും ഒരു വര്‍ഷത്തോളം പഴക്കമുള്ളതാണെന്ന്. വിദേശത്തു നിന്ന് എത്തുന്ന മീനുകളാണ് ഇത്തരത്തില്‍ പഴകിയ ശേഷം രാജ്യത്ത് എത്തുന്നത്. ഐസിലിട്ടാണ് മീനുകള്‍ സൂക്ഷിക്കുന്നതെന്നതിനാല്‍ കാലപ്പഴക്കം തോന്നുകയുമില്ല. എന്നാല്‍ ഭാവിയില്‍ ഇത് വലിയ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഇടവരുത്തുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ഇതില്‍ തന്നെ ഏറ്റവും രസകരമായ കാര്യം ബ്രിട്ടീഷുകാരുടെ ഇഷ്ടവിഭവമായ സാല്‍മണ്‍ മീനിന്റെ കാര്യത്തിലാണ്. ക്യാനഡയിലെ അലാസ്‌കയില്‍നിന്ന് പിടിക്കുന്ന ഈ മീനുകള്‍ ബ്രിട്ടനില്‍ എത്തുമ്പോള്‍ 18 മാസം കഴിഞ്ഞിരിക്കും. അലാസ്‌കയില്‍ പിടിക്കുന്ന മീന്‍ ചൈനയില്‍ സംസ്‌കരിച്ച് സൂയ്സ് കനാലും മെഡിറ്ററേനിയനും കടന്ന് യുകെയിലെ അടുക്കളകളിലെത്തുന്നത് 22,000 മൈല്‍ താണ്ടി. സീറ്റില്‍, ചൈന, ഹോങ്കോങ്, സൂയസ് കനാല്‍, മെഡിറ്ററേനിയന്‍, നെതര്‍ലന്‍ഡ്സ് എന്നിവിടങ്ങള്‍ വഴിയാണ് മീന്‍ കൊണ്ടുവരുന്നത്. ഏതാണ്ട് പതിനെട്ടു മാസത്തോളം ഐസിലിട്ട മീനാണ് പിന്നീട് സൂപ്പര്‍മാര്‍ക്കറ്റുകളുടെ അലമാരകളിലെത്തുന്നത്. 

വടക്കന്‍ പസഫിക്കിലെ അലാസ്‌കയില്‍നിന്നാണ് നല്ല പിങ്ക് നിറത്തിലുള്ള പിടയ്ക്കുന്ന മീന്‍ പിടിക്കുന്നത്. തുടര്‍ന്നത് 1951 മൈല്‍ ദൂരത്തുള്ള സീറ്റിലിലേക്ക് കണ്ടയ്നര്‍ കപ്പലില്‍ എത്തിക്കും. തുടര്‍ന്ന് അത് സംസ്‌കരിക്കാനായി പസഫിക്ക് ചുറ്റിക്കറങ്ങി 5299 മൈല്‍ ദൂരത്തുള്ള ചൈനയിലെ ദാലിയനിലേക്ക് കൊണ്ടുപോകും. പിന്നീട് തായ്ലന്‍ഡ് ഉള്‍ക്കടല്‍, ബംഗാള്‍ ഉള്‍ക്കടല്‍, അറബിക്കടല്‍, സൂയസ് കനാല്‍, മെഡിറ്ററേനിയന്‍ വഴിയാണു യുകെയിലേക്ക് എത്തിക്കുന്നത്. ഈ യാത്ര 14,612 മൈലാണ്. 

ഇതിനിടെ ഹോങ്കോങിലും നെതര്‍ലന്‍ഡിലും കപ്പലുകള്‍ നിര്‍ത്തും. ഇവിടെനിന്നാണ് 194 മൈല്‍ യാത്ര ചെയ്ത് യുകെയിലെ ഫെലിക്സ്റ്റോവ്, ഇമ്മിങ്ഹാം എന്നീ തുറമുഖങ്ങളിലെത്തുന്നത്. പിന്നീട് ഇത് സൂപ്പര്‍മാര്‍ക്കറ്റുകളിലെത്തിച്ച് 'പ്രൊഡ്യൂസ് ഓഫ് ബ്രിട്ടന്‍' എന്ന് ലേബല്‍ ചെയ്ത് വില്‍പ്പനയ്ക്കു തയാറാകും. അടുത്തിടെ ഒരു ഇടപാടുകാരന്‍ ടെസ്‌കോ സൂപ്പര്‍മാര്‍ക്കറ്റുമായി നടത്തിയ ആശയവിനിമയത്തിലാണ് സാല്‍മണ്‍ മീനുകളുടെ അലാസ്‌കയില്‍നിന്നുള്ള ഒരു വര്‍ഷത്തിലേറെ നീണ്ട യാത്രയുടെ വിവരം പുറത്തുന്നത്. സാല്‍മണ്‍ മത്സ്യം ബ്രിട്ടനിലെ ഇഷ്ടവിഭവമാണെന്നും സാല്‍മണ്‍ ലഭ്യത ബ്രിട്ടനില്‍ തീരെക്കുറവാണ്.

 
Other News in this category

 
 




 
Close Window