Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=81.54 INR  1 EURO=70.76 INR
ukmalayalampathram.com
Fri 24th Mar 2017
 
 
UK Special
  Add your Comment comment
ബ്രിട്ടീഷ് രാജ്ഞിയുടെ ട്വിറ്റര്‍ അക്കൗണ്ട് നോക്കണം, ശമ്പളം 25 ലക്ഷം
reporter

ലണ്ടന്‍: ബ്രിട്ടീഷ് രാജ്ഞി എലിസബത്തിന് ജോലിക്കാരനെ ആവശ്യമുണ്ട്. ജോലി എന്നു പറഞ്ഞാല്‍ രാജ്ഞിയുടെ ട്വിറ്റര്‍ അക്കൗണ്ട് കൈകാര്യം ചെയ്യണം. ഏകദേശം 27.7 ലക്ഷം ആളുകള്‍ പിന്തുടരുന്ന അക്കൗണ്ട് കൈകാര്യംചെയ്യാനാണ് മിടുക്കരായവരെ തേടി ബക്കിങ്ഹാം കൊട്ടാരം അപേക്ഷ ക്ഷണിച്ചത്. ആയിരങ്ങളൊന്നുമല്ല 30,000 പൗണ്ടാണ് (ഏതാണ്ട് 25 ലക്ഷം രൂപയില്‍ കൂടുതല്‍ വരുമിത്)കൊട്ടാരം വാര്‍ഷിക ശമ്പളമായി വാഗ്ദാനം ചെയ്തിരിക്കുന്നത്. വിരമിക്കുമ്പോള്‍ പെന്‍ഷനും മറ്റ് അലവന്‍സുകളും ലഭിക്കും. രാജ്ഞിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലാണ് ഡിജിറ്റല്‍ കമ്യൂണിക്കേഷന്‍ ഓഫിസറെ ആവശ്യമുണ്ടെന്ന പരസ്യം പ്രസിദ്ധീകരിച്ചത്.

24 മണിക്കൂറും ട്വിറ്റര്‍ അക്കൗണ്ട് അപ്‌ഡേറ്റ് ചെയ്യുന്നതുള്‍പ്പെടെ പൊതുജനങ്ങള്‍ക്ക് രാജ്ഞിയുടെയും കൊട്ടാരത്തിന്റെയും സേവനങ്ങള്‍ ലോകത്തെ അറിയിക്കുകയും വേണം. കൂടാതെ രാജ്ഞിയുടെ ഫെയ്‌സ്ബുക്കും യൂട്യൂബും അപ്‌ഡേറ്റ് ചെയ്യണം. വിവാഹം പോലുള്ള രാജകുടുംബത്തിലെ വിശിഷ്ട സംഭവങ്ങള്‍ പോസ്റ്റ് ചെയ്യണം. വിഡിയൊ എഡിറ്റിങ്ങിലും ഫോട്ടോഗ്രഫിയിലും കഴിവുള്ളവരാകണം അപേക്ഷകര്‍. ക്രിയേറ്റിവിറ്റി അഭികാമ്യം. കഴിഞ്ഞവര്‍ഷം 90ാം ജന്മദിനത്തിലാണ് രാജ്ഞി അവസാനമായി ട്വീറ്റ് ചെയ്തത്.

 
Other News in this category

 
 




 
Close Window