Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=82.25 INR  1 EURO=69.85 INR
ukmalayalampathram.com
Wed 26th Apr 2017
 
 
വാര്‍ത്തകള്‍
  Add your Comment comment
വിസ ബില്‍ യുഎസ് സഭയില്‍: ഇന്ത്യയ്ക്ക് തിരിച്ചടി
reporter

വാഷിങ്ടണ്‍: മുസ്ലിം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യാത്ര വിലക്കേര്‍പ്പെടുത്തിയതിനു പിന്നാലെ എച്ച്-1 ബി വിസയിലും അമേരിക്ക നിയന്ത്രണമേര്‍പ്പെടുത്തുന്നു. ഇത് സംബന്ധിച്ച ബില്‍ യുഎസ് ജനപ്രതിനിധി സഭയില്‍ അവതരിപ്പിച്ചു. എച്ച്1ബി, എല്‍1 വിസാ നിയന്ത്രണ ഉത്തരവില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പു വയ്ക്കാനൊരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ബില്‍ ജനപ്രതിനിധി സഭയില്‍ അവതരിപ്പിച്ചിരിക്കുന്നത്. അടിസ്ഥാന ശമ്പളം ഇരട്ടിയായി വര്‍ധിപ്പിക്കുന്നതാണ് ബില്‍. മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള പ്രൊഫഷണലുകള്‍ക്ക് അമേരിക്കയില്‍ ജോലി ചെയ്യുന്നതിനായി നല്‍കുന്ന വിസയാണ് എച്ച്-1ബി. അമേരിക്കയിലേക്കുള്ള കുടിയേറ്റത്തിനുള്ള വലിയൊരു മാര്‍ഗമാണ് എച്ച്-1ബി വിസ. ഇതില്‍ നിയന്ത്രണമേര്‍പ്പെടുത്തുന്നതിലൂടെ അമേരിക്കയിലേക്കുള്ള പ്രൊഫഷണലുകളുടെ കുടിയേറ്റത്തെ നിയന്ത്രിക്കാമെന്ന് ട്രംപ് കണക്കുകൂട്ടുന്നു.

കാലിഫോര്‍ണിയയില്‍ നിന്നുള്ള സെനറ്ററായ സോ ലോഫ്‌ഗ്രെന്‍ ആണ് ബില്‍ അവതരിപ്പിച്ചത്.ലോകത്തെ പ്രതിഭാശാലികളെ അമേരിക്കയില്‍ എത്തിക്കുന്നതിനൊപ്പം അമേരിക്കന്‍ ജീവനക്കാര്‍ക്കും തുല്യ പരിഗണന ലഭിക്കുന്നതിന് വേണ്ടിയാണ് ബില്ലെന്ന് ലോഫ്‌ഗ്രെന്‍ പ്രതികരിച്ചു. നിയമഭേദഗതി നടപ്പാക്കുന്നതോടെ എച്ച്1ബി വിസയുടെ ദുരുപയോഗം അവസാനിക്കും. രാജ്യമേതെന്ന് നോക്കാതെ തൊഴിലുടമകള്‍ വിദഗ്ധരായ ജീവനക്കാരെ നിയമിക്കുന്ന സമ്പ്രദായം വരും. ജീവനക്കാര്‍ക്ക് കൂടുതല്‍ നീതിപൂര്‍വ്വം പരിഗണന ലഭിക്കുമെന്നും ലെഫ്‌ഗ്രെന്‍ പറഞ്ഞു.

ഇന്‍ഫോസിസ്, വിപ്രോ, എച്ച്‌സിഎല്‍ പോലുള്ള ഇന്ത്യന്‍ ഐ.ടി കമ്പനികള്‍ക്ക് പുതിയ തീരുമാനം കടുത്ത വെല്ലുവിളി ഉയര്‍ത്തും. അമേരിക്കയില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരില്‍ 90 ശതമാനവും എച്ച് വണ്‍ ബി വിസ ഉള്ളവരാണ്. കമ്പ്യൂട്ടര്‍ അനുബന്ധ ജോലികള്‍ക്കായുള്ള എച്ച്1ബി വിസകളുടെ 86 ശതമാനവും എന്‍ജിനീയറിങ് അനുബന്ധ ജോലികള്‍ക്ക് അനുവദിക്കുന്ന എച്ച്1ബി വിസകളുടെ 43 ശതമാനവും ഇന്ത്യക്കാര്‍ക്കാണ് നിലവില്‍ അമേരിക്ക നല്‍കിവരുന്നത്.

ചുരുങ്ങിയ ശമ്പളപരിധി ഇരട്ടിയാക്കുന്നതിന് വ്യവസ്ഥ ചെയ്യുന്നതാണ് പുതിയ നിയമം. നിലവില്‍ ശമ്പളപരിധി 60,000 ഡോളറാണ്. ഇത് 1,30,000 ഡോളര്‍ ആയി ഉയര്‍ത്തണമെന്നാണ് ശുപാര്‍ശ. ഇതോടെ അമേരിക്കന്‍ പൗരന്മാര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുമെന്നാണ് ട്രമ്പ് ഭരണകൂടം വിലയിരുത്തുന്നത്. 1989 ലാണ് 60000 ഡോളര്‍ എന്ന പരിധി നിശ്ചയിച്ചത്. ഇത് മാറ്റമില്ലാതെ തുടരുകയായിരുന്നു.

നിയമപ്രകാരം 65,000 എച്ച് 1 ബി വിസയേ ഒരു വര്‍ഷം അനുവദിക്കാവൂ. എന്നാല്‍ നിയമത്തിലെ ഇളവുകള്‍ ഉപയോഗിച്ച് 1.3 ലക്ഷത്തിലേറെ വിസകള്‍ നല്‍കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

 
Other News in this category

 
 




 
Close Window