Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=87.00 INR  1 EURO=77.11 INR
ukmalayalampathram.com
Tue 19th Sep 2017
 
 
സിനിമ
  Add your Comment comment
എമി ജാക്‌സന്റെ സ്വകാര്യ ചിത്രങ്ങള്‍ മൊബൈല്‍ ഫോണില്‍ നിന്നു ഹാക്ക് ചെയ്തു
reporter
ആമി ജാക്‌സണ്‍ന്റെ ഫോണ്‍ ഹാക്ക് ചെയ്ത് സ്വകാര്യ ചിത്രങ്ങള്‍ പുറത്തായി. മുംബൈയിലെ ഒരു മൊബൈല്‍ സ്‌റ്റോറില്‍ വെച്ചാണ് ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടതെന്ന് കരുതുന്നു. ലണ്ടനില്‍ നിന്ന് ചെന്നൈയിലേക്ക് കണക്ഷന്‍ ഫ്‌ളൈറ്റില്‍ യാത്ര ചെയ്യുന്നതിനിടെയാണ് ആമി മുംബൈയില്‍ ഇറങ്ങി മൊബൈല്‍ ഷോപ്പില്‍ കയറിയത്. സംഭവം തന്നെ ഞെട്ടിച്ചുകളഞ്ഞെന്ന് ആമി പറഞ്ഞു.
ഞാന്‍ ഞെട്ടിപ്പോയി. ഇതൊരു നിസ്സാര കാര്യമല്ല. ഗൗരവമായി എടുക്കേണ്ട കാര്യമാണ്. ഫോണ്‍ ഹാക്ക് ചെയ്തവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ഉറപ്പിക്കാന്‍ ഞാന്‍ പരാതി നല്‍കാന്‍ പോകുകയാണ്. സൈബര്‍ സുരക്ഷയാണിപ്പോള്‍ ഏറ്റവും പ്രധാനം.


ശങ്കര്‍ സംവിധാനം ചെയ്യുന്ന 2.0 എന്തിരന്റെ രണ്ടാം ഭാഗമാണ്. 400 കോടി രൂപയാണ് ചിത്രത്തിന്റെ മുടക്കു്മുതല്‍. ചിത്രത്തിന്റെ 90ശതമാനം ചിത്രീകരണവും പൂര്‍ത്തിയായെന്നാണ് റിപ്പോര്‍ട്ട്. അക്ഷയ് കുമാര്‍, സുധാംശു പാണ്ഡെയ്, ആദില്‍ ഹുസൈന്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. 2.0 ദീപാവലിക്ക് തിയേറ്ററുകളിലെത്തും.
 
Other News in this category

 
 




 
Close Window