Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=82.25 INR  1 EURO=69.85 INR
ukmalayalampathram.com
Wed 26th Apr 2017
 
 
UK Special
  Add your Comment comment
ചുംബനത്തിനു വന്ന ബ്രക്‌സിറ്റ് മന്ത്രിയെ തെറിവിളിച്ച് ലേബര്‍ വനിതാ എംപി
reporter
തന്റെ വ്യക്തിപരമായ എതിര്‍പ്പ് മാറ്റിവച്ച് പാര്‍ട്ടി ആവശ്യപ്പെട്ടപ്രകാരം ബ്രക്‌സിറ്റ് ബില്ലിനെ പിന്തുണക്കേണ്ടിവന്ന വിഷമത്തിലായിരുന്നു ഷാഡോ ഹോം സെക്രട്ടറിയും, ലേബര്‍ എംപിയുമായ ഡയാന്‍ ആബട്ട്. അതിന്റെ ഭാഗമായി ഒന്ന് വീശാനാണ് കോമണ്‍സ് ബാറില്‍ എത്തിയത്. അവിടെയെത്തിയപ്പോള്‍ ബില്ല് വലിയ ഭൂരിപക്ഷത്തില്‍ പാസായത്തിന്റെ സന്തോഷം ആഘോഷിക്കാന്‍ വന്ന ബ്രക്‌സിറ്റ് മന്ത്രി ഡേവിഡ് ഡേവിസ് അവിടെ ഉണ്ടായിരുന്നു. ബ്രക്‌സിറ്റ് വിരുദ്ധ ആയിരുന്നിട്ടും ജന താല്‍പര്യം മാനിച്ച് ബ്രക്‌സിറ്റ് ബില്ലിന് പിന്തുണച്ച് വോട്ട് ചെയ്ത ആബട്ടിനെ ഒന്ന് ചുംബിച്ചു കളയാം എന്ന് കരുതി അടുത്തെത്തിയതാണ് ഡേവിസ്. എന്നാല്‍ ദേഷ്യത്തിലായിരുന്ന ആബട്ട് പച്ചത്തെറി വിളിച്ചാണ് ഡേവിസിനെ എതിരേറ്റത്. മറ്റുള്ളവര്‍ കേള്‍ക്കേ ആയിരുന്നു ഇത്. അതോടെ ഇളിഭ്യനായി ഡേവിഡ് സ്ഥലം കാലിയാക്കുകയായിരുന്നു.
ഹഫിംഗ്ടണ്‍ പോസ്റ്റിലെ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ പോള്‍ വോ ഇതിനു ദൃക്‌സാക്ഷി ആയിരുന്നു. അദ്ദേഹം ഉടന്‍ അക്കാര്യം തന്റെ ട്വിറ്ററിലൂടെ പുറത്തുവിടുകയും ചെയ്തു. അതോടെ എല്ലാവരും അറിഞ്ഞു.
ഷാഡോ ക്യാബിനറ്റ് ബില്ലിന് അനുകൂലമായി വോട്ട് ചെയ്യാന്‍ തീരുമാനിച്ചതോടെയാണ് താന്‍ വോട്ട് രേഖപ്പെടുത്തിയതെന്ന് ആബട്ട് വ്യക്തമാക്കി.
 
Other News in this category

 
 




 
Close Window