Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=83.78 INR  1 EURO=75.00 INR
ukmalayalampathram.com
Wed 26th Jul 2017
 
 
UK Special
  Add your Comment comment
1.20 കോടി രൂപ തട്ടിയെടുക്കാന്‍ ദത്തെടുത്ത മകനെ കൊന്ന് പ്രവാസി ദമ്പതികള്‍
reporter

ലണ്ടന്‍: ഇന്‍ഷ്വറന്‍സ് തുക തട്ടിയെടുക്കാന്‍ ദത്തെടുത്ത മകനെ പ്രവാസി ഇന്ത്യക്കാരായ ദമ്പതികള്‍ കൊലപ്പെടുത്തി. ലണ്ടനില്‍ താമസിക്കുന്ന ആരതി ലോക്‌നാഥിനെയും ഭര്‍ത്താവായ കന്‍വാല്‍ജിത്സിന്‍ഹ് റായ്ജാതയെയുമാണ് ഈ കൊടുംക്രൂരത നടത്തിയത്. ഇവരുടെ പുത്രനായ ഗോപാലാണ് (13) കൊല്ലപ്പെട്ടത്. 1.20 കോടി രൂപയാണ് ഇന്‍ഷ്വറന്‍സ് ലഭിക്കേണ്ടത്. ഇവരെ പ്രതിചേര്‍ത്ത് അഹമ്മദാബാദ് പൊലീസ് എഫ്‌ഐആര്‍ ഫയല്‍ ചെയ്തു. 

ആരതിയും ഭര്‍ത്താവും ചേര്‍ന്നു നിതീഷ് മുണ്ട് എന്നയാളുടെ സഹായത്താലാണു ഗോപാലിനെ ദത്തെടുത്തത്. അജ്ഞാതരായവരുടെ ആക്രമണത്തില്‍ കുത്തേറ്റു ഗുരുതര പരുക്കുകളോടെ രാജ്‌കോട്ടിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഗോപാല്‍ തിങ്കളാഴ്ചയാണു മരിച്ചത്. ഈ മാസം എട്ടിനാണ് ആക്രമണം ഉണ്ടായത്. നിതീഷിനും കൂട്ടാളികള്‍ക്കുമൊപ്പം രാജ്‌കോട്ടില്‍നിന്നു മാലിയയിലേക്കു വരുന്ന വഴിയാണ് ഗോപാല്‍ ആക്രമിക്കപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു. ലണ്ടനില്‍തന്നെയാണ് നീതീഷ് എന്നയാളും താമസിച്ചിരുന്നത്. അടുത്തിടെ നാട്ടിലെത്തിയ നിതീഷിനെ പോലീസ് തിങ്കളാഴ്ച അറസ്റ്റ് ചെയ്തിരുന്നു. നിതീഷിനെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. 2015 മുതല്‍ ഗോപാലിനെ കൊലപ്പെടുത്താന്‍ പ്രതികള്‍ പദ്ധതി ആസൂത്രണം ചെയ്തുവന്നിരുന്നത്. അഞ്ച് ലക്ഷം രൂപയാണ് അക്രമിച്ചവര്‍ക്കു വാഗ്ദാനം ചെയ്തത്. ഇപ്പോള്‍ യുകെയിലുള്ള ദമ്പതികളെ ഇന്ത്യയിലെത്തിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായും പൊലീസ് അറിയിച്ചു.

 
Other News in this category

 
 




 
Close Window