Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=84.11 INR  1 EURO=72.45 INR
ukmalayalampathram.com
Wed 24th May 2017
 
 
അസോസിയേഷന്‍
  Add your Comment comment
യുക്മയെ ജനങ്ങളില്‍ എത്തിക്കാന്‍ നാലു പിആര്‍ഒമാര്‍ കൂടി
reporter

ലണ്ടന്‍: യുകെ മലയാളി അസോസിയേഷനുകളുടെ ദേശീയ സംഘടനയായ യുക്മ 2017 - 2019 വര്‍ഷത്തേക്ക് നാലു പിആര്‍ഒ മാരടങ്ങുന്ന ടീമിനെ തെരഞ്ഞെടുത്തു. കഴിഞ്ഞ ഭരണ സമിതിയിലെ ദേശീയ ജനറല്‍ സെക്രെട്ടറി സജീഷ് ടോം, പ്രഥമ ദേശീയ ജനറല്‍ സെക്രട്ടറിയും പിആര്‍ഒയുമായിരുന്ന ബാല സജീവ് കുമാര്‍, മുന്‍ പിആര്‍ഒ ആയിരുന്ന അനീഷ് ജോണ്‍, യോര്‍ക്ക് ഷെയര്‍ ആന്‍ഡ് ഹംബര്‍ റീജിയന്റെ മുന്‍ സെക്രട്ടറി വര്‍ഗ്ഗീസ് ഡാനിയേല്‍ എന്നിവരെ യുക്മയുടെ പുതിയ ഭരണസമിതിയിലെ പബ്ലിക്ക് റിലേഷന്‍സ് ടീം അംഗങ്ങളായി ദേശീയ പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പ് പ്രഖ്യാപിച്ചു. വ്യക്തമായ മാര്‍ഗ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കും പിആര്‍ഒ ടീം പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. 

യുക്മയുടെ കഴിഞ്ഞ അഞ്ച് ഭരണസമിതികളിലും പിആര്‍ഒ ആയി ഒരാള്‍ മാത്രമേ പ്രവര്‍ത്തിച്ചിരുന്നുള്ളു. യുക്മയുടെ വിപുലീകരിക്കപെട്ടിട്ടുള്ള പ്രവര്‍ത്തന മേഖലകളെ സംബന്ധിച്ചും വിവിധ പരിപാടികളുടെ റിപ്പോര്‍ട്ടുകള്‍ ജനമനസുകളിലേയ്ക്ക് പകര്‍ന്ന് നല്‍കേണ്ടതിനു എക്കാലവും യുക്മ സഹയാത്രികരായ മാധ്യമങ്ങള്‍ക്ക് കൃത്യതയോടു കൂടി വാര്‍ത്തകള്‍ എത്തിച്ചു കൊടുക്കേണ്ടത് പ്രസ്ഥാനത്തിന്റെ കര്‍ത്തവ്യമാണെന്ന തിരിച്ചറിവില്‍ നിന്നുമാണ് നാല് പിആര്‍ഒമാരുടെ ടീമിനെ നിയോഗിക്കുന്നതിനു യുക്മ ദേശീയ നേതൃത്വം തീരുമാനമെടുത്തിട്ടുള്ളത്. 

കൂടുതല്‍ കാര്യക്ഷമതയ്ക്കും പ്രവര്‍ത്തന സൗകര്യത്തിന് വേണ്ടിയും ഓരോ പിആര്‍ഒമാരും കൂടുതലായി ശ്രദ്ധ കേന്ദ്രീകരിക്കേണ്ട മേഖലകള്‍ വിഭജിച്ചു നല്‍കിയിട്ടുണ്ടെങ്കിലും ഒരു ടീം എന്ന നിലയില്‍ കൂട്ടുത്തരവാദിത്തത്തോടെ ആയിരിക്കും പബ്ലിക്ക് റിലേഷന്‍സ് ടീം പ്രവര്‍ത്തിക്കുക. യുക്മ പബ്ലിക്ക് റിലേഷന്‍സ് ടീമിന് ദേശീയ പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പും മറ്റു ദേശീയ നിര്‍വാഹക സമതി അംഗങ്ങളും ആശംസകള്‍ നേര്‍ന്നു.

 
Other News in this category

 
 




 
Close Window