Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=82.22 INR  1 EURO=73.14 INR
ukmalayalampathram.com
Wed 28th Jun 2017
 
 
സിനിമ
  Add your Comment comment
കുറ്റവാളികളെ ശിക്ഷിക്കണം; മെഴുകുതിരി കത്തിച്ച് ഐക്യദാര്‍ഢ്യത്തിന്റെ കാലം കഴിഞ്ഞു : മോഹന്‍ലാല്‍
reporter
ഒരു ദുരന്തമുണ്ടാവുമ്പോള്‍ മെഴുകുതിരി കത്തിച്ചുള്ള ഐക്യദാര്‍ഢ്യ പ്രഖ്യാപനത്തിന്റെ കാലം അവസാനിച്ചുവെന്നും കുറ്റവാളികളെ ശിക്ഷിക്കുകയാണ് വേണ്ടതെന്നും മോഹന്‍ലാല്‍. സിനിമാ ലൊക്കേഷനില്‍ നിന്ന് തിരികെ പോരുംവഴി സ്വന്തം വാഹനത്തില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു മോഹന്‍ലാല്‍. പാലക്കാട് ആയുര്‍വേദ ആശുപത്രിയില്‍ നിന്നാണ് മോഹന്‍ലാലിന്റെ പ്രതികരണം.
ഇത്തരം സംഭവങ്ങള്‍ ഉണ്ടാവുമ്പോള്‍ 'ശക്തമായ പ്രതിഷേധങ്ങള്‍' മാത്രം നടത്തിയിട്ട് കാര്യമില്ലെന്നും കുറ്റവാളികള്‍ക്ക് ശിക്ഷ നല്‍കുകയാണ് വേണ്ടതെന്നും ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഒരു വനിതയ്ക്ക് നേര്‍ക്കുണ്ടായ ക്രൂരത അങ്ങേയറ്റം നിര്‍ഭാഗ്യകരമാണെന്നും ഈ കൃത്യം ചെയ്തവര്‍ മൃഗങ്ങളേക്കാള്‍ മോശക്കാരാണെന്നും മോഹന്‍ലാല്‍. പാലക്കാട് ആയുര്‍വേദ ചികിത്സയിലാണ് മോഹന്‍ലാല്‍. മൊബൈല്‍ ഫോണും വാര്‍ത്താ വിനിമയ സൗകര്യങ്ങളും ഒഴിവാക്കിയാണ് മോഹന്‍ലാല്‍ പൂമുള്ളിയില്‍ ആയുര്‍വേദ ചികിത്സയിലുള്ളത്.
 
Other News in this category

 
 




 
Close Window