Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=82.63 INR  1 EURO=75.23 INR
ukmalayalampathram.com
Fri 18th Aug 2017
 
 
സിനിമ
  Add your Comment comment
ആ നടന്‍ ഞാനല്ല; എന്നെ പൊലീസ് ചോദ്യം ചെയ്തിട്ടുമില്ല; പ്രചാരണത്തിനു പിന്നില്‍ ഗൂഢാലോചന
reporter
നടിയെ തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട് തന്നെ ചോദ്യം ചെയ്തിട്ടില്ലെന്ന് നടന്‍ ദിലീപ് വ്യക്തമാക്കി. 'എങ്ങനെയാണ് ഇത്തരം അടിസ്ഥാന രഹിതമായ വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ വന്നതെന്ന് അറിയില്ല. നിങ്ങള്‍ ആദ്യം പോലീസിനോട് ഇക്കാര്യം ചോദിച്ച് സ്ഥിരീകരിക്കൂ. ' ദിലീപ് പറഞ്ഞു. ആലുവയില്‍ പദ്മസരോവരം എന്ന വീട് ദിലീപിനുണ്ടെങ്കിലും താരം ഇപ്പോള്‍ കലൂരിലാണ് താമസിക്കുന്നത്. ആലുവയിലെ വീട്ടിലെത്തി ഒരു നടനെ പോലീസ് മൂന്ന് മണിക്കൂറോളം ചോദ്യം ചെയ്തിരുന്നുവെന്നായിരുന്നു വാര്‍ത്തകള്‍. ഇത് ദിലീപാണെന്ന രീതിയില്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും പ്രചാരണങ്ങള്‍ വന്നിരുന്നു.
'വീട്ടിലേക്ക് പോലീസ് മഫ്തിയിലോ യൂണിഫോമിലോ വന്നിട്ടില്ല, ചോദ്യം ചെയ്തിട്ടുമില്ല. എവിടെ നിന്നാണ് ഇത്തരം വാര്‍ത്തകള്‍ പ്രചരിക്കുന്നതെന്ന് അറിയില്ല, ആരാണ് നടനെന്ന് വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ വെളിപ്പെടുത്തൂ, അല്ലെങ്കില്‍ പോലീസ് ഇക്കാര്യം സ്ഥിരീകരിക്കട്ടെ.'- ദിലീപ് വ്യക്തമാക്കി.
ആലുവയിലെ വീട്ടിലെത്തി ഒരു പ്രമുഖ നടനെ ചോദ്യം ചെയ്‌തെന്നാണ് പത്രങ്ങളില്‍ വാര്‍ത്ത വന്നിരുന്നത്. ആ മാധ്യമങ്ങള്‍ തന്നെ ആ നടന്‍ ആരാണെന്ന് വെളിപ്പെടുത്താന്‍ തയ്യാറാകണം. ഈ നടന്‍ ആരാണെന്ന് വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ തന്നെ കണ്ടുപിടിക്കൂ. നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ തന്റെ പേര് വലിച്ചിഴക്കുന്നതിന് പിന്നില്‍ ഗൂഢാലോചനയുണ്ട്, എന്നെ തേജോവധം ചെയ്യാന്‍ കരുതിക്കൂട്ടി വാര്‍ത്തകള്‍ സൃഷ്ടിക്കുകയാണ് .മനസാ വാചാ അറിയാത്ത കാര്യങ്ങളാണ് എനിക്കെതിരെ പലരും ആരോപിക്കുന്നത്, ഏതായാലും ദൈവം എന്ന ഒരാള്‍ ഉണ്ടല്ലോ, സത്യാവസ്ഥ പുറത്തുവരട്ടെ.
 
Other News in this category

 
 




 
Close Window