Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=87.00 INR  1 EURO=77.11 INR
ukmalayalampathram.com
Tue 19th Sep 2017
 
 
അസോസിയേഷന്‍
  Add your Comment comment
യുക്മ വാര്‍ഷികാഘോഷങ്ങള്‍ ജൂലൈ എട്ടിന് നടക്കും
reporter

ലണ്ടന്‍: യൂറോപ്പിലെ ഏറ്റവും വലിയ പ്രവാസി കത്തോലിക്കാ സമുദായ സംഘടന യുകെ ക്‌നാനായ കാത്തലിക് അസോസിയേഷന്റെ 16ാമത് വാര്‍ഷികാഘോഷങ്ങള്‍ ജൂലൈ എട്ടിന് നടക്കും. രാജകീയമായ പ്രൗഢി വിളിച്ചോതുന്ന ചെല്‍ട്ടന്‍ഹാമിലെ ജോക്കി ക്ലബ്ബ് റേസ് കോഴ്‌സ് സെന്ററില്‍ നടക്കുന്ന കണ്‍വന്‍ഷന്റെ ബഹുവര്‍ണ്ണ ലോഗോ യുകെ കെസിഎ പ്രസിഡന്റ് ബിജു മടക്കാക്കുഴി, സെക്രട്ടറി ജോസി നെടുംതുരുത്തിപുത്തന്‍പുര, ട്രഷറര്‍ സാബു തോട്ടം എന്നിവര്‍ ചേര്‍ന്നു പ്രകാശനം ചെയ്തു. സഭ സമുദായ സ്‌നേഹം ആത്മാവില്‍ അഗ്‌നിയായി ക്‌നാനായ ജനത എന്ന ആപ്തവാക്യത്തിലധിഷ്ഠിതമായിട്ടാണ് ലോഗോ രൂപപ്പെടുത്തിയിരിക്കുന്നത്.

കോട്ടയം അതിരൂപതയുടെ പ്രഥമ സ്വര്‍ഗ്ഗ മധ്യസ്ഥനായ തിരുഹൃദയം, പരിശുദ്ധാത്മാവിന്റെ അഭിഷേകം, യുകെ കെസിഎ ലോഗോ, കോല്‍വിളക്ക് എന്നിങ്ങനെ സഭാപരമായും സമുദായപരമായും അര്‍ത്ഥവത്തായ ലോഗോ ആണ് കണ്‍വന്‍ഷനുവേണ്ടി രൂപപ്പെടുത്തിയിരിക്കുന്നത്.

പ്രസിഡന്റ് ബിജു മടക്കാക്കുഴി ചെയര്‍മാനായി സെക്രട്ടറി ജോസി നെടുംതുരുത്തിപുത്തന്‍പുര, ട്രഷറര്‍ സാബു തോട്ടം, വൈസ് പ്രസിഡന്റ് ജോസ് മുഖച്ചിറ, ജോ. സെക്രട്ടറി സഖറിയ പുത്തന്‍കുളം, ജോ. ട്രഷറര്‍ ഫിനില്‍ കളത്തിക്കോട്ട് ഉപദേശക സമിതി അംഗങ്ങളായ ബെന്നി മാവേലില്‍, റോയി സ്റ്റീഫന്‍ എന്നിവര്‍ അടങ്ങുന്ന വിവിധ കമ്മിറ്റികള്‍ കണ്‍വന്‍ഷന്‍ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു.

 
Other News in this category

 
 




 
Close Window