Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 13th Dec 2017
 
 
UK Special
  Add your Comment comment
ഡ്രിങ്ക് ഡ്രൈവ് പരിധി കുറയ്ക്കണമെന്ന ആവശ്യവുമായി കൗണ്‍സിലുകള്‍
reporter
മദ്യപിച്ചു വാഹനമോടിച്ചു പിടിക്കപ്പെടുന്ന സംഭവങ്ങള്‍ കുതിച്ചുയര്‍ന്നതോടെ ഡ്രിങ്ക് ഡ്രൈവ് പരിധി മൂന്നിലൊന്നായി കുറയ്ക്കണമെന്ന ആവശ്യവുമായി കൗണ്‍സിലുകള്‍ രംഗത്തെത്തി. നിലവില്‍ 80 എംജിയാണ് അനുവദനീയമായ ആല്‍ക്കഹോള്‍ പരിധി. ഇത് 50 എംജിയായി കുറയ്ക്കണമെന്നാണ് ഇംഗ്ലണ്ടിലെയും വെയില്‍സിലെയും കൗണ്‍സിലുകള്‍ ആവശ്യപ്പെടുന്നത്. ഈ പരിധി യൂറോപ്പില്‍ രണ്ടാം സ്ഥാനത്താണ്. മാള്‍ട്ടയില്‍ മാത്രമാണ് ഇതിലും ഉയര്‍ന്ന പരിധിയുള്ളത്. മാള്‍ട്ട ഈ നിരക്ക് ഈ വര്‍ഷം കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്.
 
Other News in this category

 
 




 
Close Window