Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 13th Dec 2017
 
 
അസോസിയേഷന്‍
  Add your Comment comment
വീണ്ടും ദുഃഖവാര്‍ത്ത, വിശ്വസിക്കാനാവാതെ കോവെന്ററിയിലെ മലയാളി സമൂഹം
reporter

ലണ്ടന്‍: ഈ വര്‍ഷം യുകെ മലയാളികള്‍ക്ക് അത്രസുഖകരമല്ല. വര്‍ഷം പിറന്നപ്പോള്‍ മുതല്‍ തുടങ്ങിയതാണ് മരണവാര്‍ത്തകള്‍. അത് ഇപ്പോഴും തുടരുന്നു. കോവെന്ററിയില്‍ താമസിക്കുന്ന കോന്നി വകയാര്‍ സ്വദേശി സാജന്‍ ജോര്‍ജിന്റെ (52) മരണമാണ് ഇതില്‍ ഏറ്റവും ഒടുവിലത്തേത്. പ്രായമായ അമ്മയെ സന്ദര്‍ശിക്കാന്‍ നാട്ടിലെത്തിയ സാജന്‍ യുകെയിലേക്ക് മടങ്ങാനിരിക്കവെ അപ്രതീക്ഷിതമായി ഉണ്ടായ ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിക്കുകയായിരുന്നു. ഓക്‌സ്‌ഫോര്‍ഡില്‍ താമസിച്ചിരുന്ന സാജന്‍ മൂന്ന് വര്‍ഷം മുന്‍പാണ് കവന്‍ട്രിയിലേക്ക് താമസം മാറിയത്. 

ഓക്സ്ഫോര്‍ഡ് മലയാളി അസോസിയേഷന്റെ മുന്‍ ഭാരവാഹിയും യുക്മ നേഴ്സസ് ഫോറം ജോയിന്റ് സെക്രട്ടറിയുമായ സുമ സാജനാണ് ഭാര്യ. അല്ലു മകളും അപ്പു മകനും. മരണ വിവരമറിഞ്ഞു കുടുംബം നാട്ടിലേക്ക് യാത്ര തിരിക്കാനുള്ള തയ്യാറെടുപ്പിലാണ്. സംസ്‌കാരം പിന്നീട് വകയാര്‍ പള്ളി ഇടവകയില്‍ നടക്കും.

 
Other News in this category

 
 




 
Close Window