Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=84.11 INR  1 EURO=72.45 INR
ukmalayalampathram.com
Wed 24th May 2017
 
 
അസോസിയേഷന്‍
  Add your Comment comment
വീണ്ടും മരണം. ഇത്തവണ തട്ടിയെടുത്തത് ടെല്‍ഫോഡ് സ്വദേശിനിയെ
reporter

ലണ്ടന്‍: മരണങ്ങള്‍ തുടര്‍ക്കഥയാകുമ്പോള്‍ യുകെയിലെ മലയാളി സമൂഹത്തിന് ഞെട്ടലില്‍ നിന്ന് മോചനം ലഭിക്കുന്നില്ല. കഴിഞ്ഞ ദിവസത്തെ മരണവാര്‍ത്തയില്‍ നിന്ന് മോചിതമാകും മുന്‍പ് മറ്റൊരു മരണവാര്‍ത്ത കൂടി തേടിയെത്തിയിരിക്കുന്നു. ടെല്‍ഫോഡിലെ പ്രിന്‍സസ് റോയല്‍ ആശുപത്രിയില്‍ ജോലിചെയ്തിരുന്ന കൂത്താട്ടുകുളം സ്വദേശിനി ഉഷ മേനോന്‍ (53 ) ക്യാന്‍സര്‍ രോഗം ബാധിച്ചു മരിച്ചു. പത്തനം തിട്ട സ്വദേശി സജിയുടെ ഭാര്യയാണ്. സജിയും ഇതേ ആശുപത്രിയില്‍ ജോലിചെയ്യുകയാണ്. ആറ് വര്‍ഷത്തോളമായി ക്യാന്‍സര്‍ രോഗബാധിതയായി ചികിത്സയില്‍ ആയിരുന്നു ഉഷ. രണ്ടു ദിവസം മുന്‍പ് അസുഖം കൂടുകയും മാഞ്ചസ്റ്റര്‍ സിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പിന്നീട് ടെല്‍ ഫോഡിലെ സതേണ്‍ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു. ഇവിടെ വച്ചാണ് അന്ത്യം സംഭവിച്ചത്. എ ലെവല്‍ വിദ്യാര്‍ഥിനിയായ ശ്രീലക്ഷ്മി ഏക മകളാണ്. സംസ്‌കാരം യുകെയില്‍ തന്നെ നടക്കും.

കഴിഞ്ഞ ദിവസമാണ് കോവെന്ററിയില്‍ താമസിക്കുന്ന കോന്നി വകയാര്‍ സ്വദേശി സാജന്‍ ജോര്‍ജ് (52) മരണത്തിന് കീഴടങ്ങിയത്. പ്രായമായ അമ്മയെ സന്ദര്‍ശിക്കാന്‍ നാട്ടിലെത്തിയ സാജന്‍ യുകെയിലേക്ക് മടങ്ങാനിരിക്കവെ അപ്രതീക്ഷിതമായി ഉണ്ടായ ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിക്കുകയായിരുന്നു. ഓക്സ്ഫോര്‍ഡില്‍ താമസിച്ചിരുന്ന സാജന്‍ മൂന്ന് വര്‍ഷം മുന്‍പാണ് കവന്‍ട്രിയിലേക്ക് താമസം മാറിയത്. 


 

 
Other News in this category

 
 




 
Close Window