Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 13th Dec 2017
 
 
വാര്‍ത്തകള്‍
  Add your Comment comment
മിഷേലിന്റെ മരണം: ആത്മഹത്യാ പ്രേരണയ്ക്ക് ബന്ധു അറസ്റ്റില്‍
REPORTER

കൊച്ചി: സി.എ. വിദ്യാര്‍ഥിനി മിഷേല്‍ ഷാജിയുടെ (18) മരണം ആത്മഹത്യ തന്നെയെന്നുറപ്പിച്ച് പോലീസ്. ആത്മഹത്യക്ക് പ്രേരിപ്പിച്ചതിന് മിഷേലിന്റെ അകന്ന ബന്ധുവായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഛത്തീസ്ഗഢില്‍ ജോലി ചെയ്യുന്ന പിറവം സ്വദേശി ക്രോണിന്‍ (27) ആണ് അറസ്റ്റിലായത്.

ഇയാളെ തിങ്കളാഴ്ച രാവിലെ കൊച്ചിയിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞ രണ്ടു വര്‍ഷമായി മിഷേലിനെ കൂടുതല്‍ പരിചയമുണ്ടെന്ന് ക്രോണിന്‍ മൊഴി നല്‍കിയതായാണ് വിവരം. എന്നാല്‍, കുറച്ചുനാളായി മിഷേല്‍ അകലാന്‍ ശ്രമിച്ചെന്നും ഇതേത്തുടര്‍ന്ന് തര്‍ക്കങ്ങളുണ്ടായെന്നും യുവാവ് മൊഴി നല്‍കിയതായി പോലീസ് പറയുന്നു.

മിഷേലിനെ കാണാതായതിനു തലേന്ന് ക്രോണിന്റെ ഫോണില്‍ നിന്ന് മിഷേലിന് 57 സന്ദേശങ്ങള്‍ അയയ്ക്കുകയും നാലു തവണ വിളിക്കുകയും ചെയ്തിട്ടുണ്ടെന്ന് അന്വേഷണസംഘം കണ്ടെത്തി. മിഷേലിന്റെ ഫോണിലേക്ക് ഇയാള്‍ നിരന്തരം വിളിച്ചിരുന്നതായും പേടിച്ചിട്ടാണ് ഫോണെടുക്കുന്നതെന്ന് മിഷേല്‍ പറഞ്ഞതായും മിഷേലിന്റെ സുഹൃത്തിന്റെ മൊഴിയും ലഭിച്ചതായാണ് വിവരം. 

കാണാതായതിന് തലേന്ന് അയച്ച സന്ദേശത്തില്‍, മിഷേലിനെ ജീവിക്കാന്‍ അനുവദിക്കില്ലെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നതായും പോലീസ് പറയുന്നു. മിഷേലിന്റെ ഫോണിലേക്ക് അവസാനം വന്ന കോള്‍ ക്രോണിന്റെതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇയാളില്‍ നിന്നുള്ള കടുത്ത സമ്മര്‍ദമാകാം മിഷേലിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ നിഗമനം.

മൊബൈല്‍ ഫോണ്‍ സന്ദേശങ്ങളുടെയും കോളുകളുടെയും തെളിവുകളുടെ അടിസ്ഥാനത്തിലാണ് യുവാവിനെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി അറസ്റ്റു ചെയ്യാന്‍ അന്വേഷണസംഘം തീരുമാനിച്ചത്.

അറസ്റ്റിലായ ക്രോണിന്‍ ഛത്തീസ്ഗഢിലെ ഒരു സ്ഥാപനത്തില്‍ ജനറല്‍ മാനേജരാണ്. കഴിഞ്ഞ തിങ്കളാഴ്ചയാണ് പിറവം പെരിയപ്പുറം എണ്ണയ്ക്കാപ്പിള്ളില്‍ ഷാജിയുടെ മകള്‍ മിഷേല്‍ ഷാജി(18)യെ എറണാകുളം വാര്‍ഫില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച വൈകീട്ട് മിഷേലിനെ ഗോശ്രീ പാലത്തിനു സമീപം കണ്ടതായി ദൃക്‌സാക്ഷികള്‍ മൊഴി നല്‍കിയതും ആത്മഹത്യയെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കാന്‍ കാരണായി പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.

മിഷേല്‍ ഷാജിയുടെ മരണം സംബന്ധിച്ച്് അന്വേഷണം ഊര്‍ജിതമാക്കണമെന്നാവശ്യപ്പെട്ട് സര്‍വകക്ഷി കര്‍മസമിതി ഇന്ന് പിറവത്ത് ഹര്‍ത്താല്‍ നടത്തും. രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍. പിറവം നഗരസഭാ പ്രദേശത്ത് കച്ചവട സ്ഥാപനങ്ങള്‍ തുറക്കില്ല. വാഹന ഗതാഗതത്തെ ഹര്‍ത്താലില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്. മിഷേല്‍ ഷാജിയുടെ ദുരൂഹമരണം സംബന്ധിച്ച് പോലീസ് നടത്തുന്ന അന്വേഷണം ശരിയായ ദിശയിലല്ലെന്ന പരാതിക്കിടെ പിറവത്ത് പ്രതിഷേധം ശക്തം. പ്രതിപക്ഷ രാഷ്ട്രീയ കക്ഷികളും വ്യാപാരികളുമെല്ലാം പോലീസ് നിലപാടിനെതിരെ പ്രതികരണവുമായി രംഗത്തിറങ്ങിയതോടെ പിറവം പട്ടണം തിങ്കളാഴ്ച പ്രതിഷേധച്ചൂടില്‍ അമര്‍ന്നു. രാവിലെ നഗരസഭ വിളിച്ചുകൂട്ടിയ സര്‍വകഷിയോഗത്തില്‍ പോലീസിനെതിരെയുളള പ്രതിഷേധം കനത്തതായിരുന്നു. വൈകീട്ട് ഭാരതീയ ജനതാ മഹിളാ മോര്‍ച്ചയും പിറവത്തെ വ്യാപാരികളും പ്രതിഷേധ പ്രകടനവുമായി നിരത്തിലിറങ്ങി.

പിറവത്തെ വ്യാപാരി ഷാജി വര്‍ഗീസിന്റെ മകള്‍ മിഷേല്‍ ഷാജിയുടെ ദുരൂഹ മരണത്തെപ്പറ്റി ഊര്‍ജിതമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പിറവം മര്‍ച്ചന്റസ് അസോസിയേഷന്റെ നേതൃത്വത്തില്‍ വ്യാപാരികള്‍ ടൗണില്‍ പ്രകടനം നടത്തി.

വ്യാപാരഭവന് മുന്നില്‍ നിന്നാരംഭിച്ച പ്രകടനം അസോസിയേഷന്‍ പ്രസിഡന്റ് എം.ടി. പൗലോസ് ഉദ്ഘാടനം ചെയ്തു. പ്രകടനത്തിന് അസോസിയേഷന്‍ ഭാരവാഹികളായ ജോസ് പി. തോമസ്, എം.യു. തോമസ്, സലിം കാരക്കാട്ടില്‍, സജി നീലാങ്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

മഹിളാമോര്‍ച്ച പ്രതിഷേധിച്ചു

ലോക്കല്‍ പോലീസിനു പകരെൈം ക്രം ബ്രാഞ്ചിനെക്കൊണ്ട് കേസ് അന്വേഷിപ്പിക്കുമെന്ന മുഖ്യമന്ത്രിയുടെ വാഗ്ദാനം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണെന്നും പോലീസിന്റെ തന്നെ മറ്റൊരു വിഭാഗമായ ക്രൈംബ്രാഞ്ചിന്റെ അന്വേഷണം പ്രഹസനമായി മാറുമെന്നും ബി.ജെ.പി. ജില്ലാ ജനറല്‍ സെക്രട്ടറി എം.എന്‍. മധു അഭിപ്രായപ്പെട്ടു.

മിഷേലിന്റെ മരണത്തിന് ഉത്തരവാദികളായവരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് മഹിളാ മോര്‍ച്ച പിറവം നിയോജക മണ്ഡലം സമിതി നടത്തിയ പ്രകടനത്തെ തുടര്‍ന്ന് കൂടിയ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മഹിളാ മോര്‍ച്ച നിയോജക മണ്ഡലം സമിതി പ്രസിഡന്റ് ബിന്ദു സത്യന്‍ അധ്യക്ഷയായി. ബി.ജെ.പി. നിയോജക മണ്ഡലം പ്രസിഡന്റ് എം. എസ്. ശ്രീകുമാര്‍, മഹിളാ മോര്‍ച്ച ഭാരവാഹികളായ നിര്‍മല വിജയന്‍, ജില്ലാ സമിതിയംഗം ഷീജ പരമേശ്വരന്‍, ജെയ്‌മോള്‍ വില്‍സണ്‍, ഷീബ സുധാകരന്‍, ബി.ജെ.പി. ഭാരവാഹികളായ പി.എസ്. അനില്‍കുമാര്‍, വി.എസ്. സത്യന്‍, പി.എം. സുധാകരന്‍, വി.ബി. സജി, ശശി മാധവന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

സി.എ.യ്ക്ക് പഠിക്കുന്ന മകളെ ദുരൂഹ സാഹചര്യത്തില്‍ കാണാതായതിനെ തുടര്‍ന്ന്്് പരാതിയുമായെത്തിയ പിതാവിനെയും കന്യാസ്ത്രീകളടക്കമുള്ള ബന്ധുക്കളെയും നിരുത്തരവാദപരമായ മറുപടി പറഞ്ഞ് മടക്കി അയച്ച പോലീസ് ഉദ്യോഗസ്ഥര്‍ സേനയ്ക്കു തന്നെ അപമാനമാണെന്ന് കേരള കോണ്‍ഗ്രസ് (ജേക്കബ്) ചെയര്‍മാന്‍ ജോണി നെല്ലൂര്‍ ആരോപിച്ചു. ഇത്തരക്കാരെ പിരിച്ചുവിടണം. മിഷേലിന്റെ വീട് സന്ദര്‍ശിച്ച ശേഷം പിറവത്ത് മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

പെണ്‍കുട്ടിയെ കാണാതായ ദിവസം രാത്രി 11 മണിയോടെ എറണാകുളത്ത് രണ്ട്്്് സ്റ്റേഷനുകള്‍ കയറിയിറങ്ങിയ ശേഷമാണ് അവര്‍ സെന്‍ട്രല്‍ സ്റ്റേഷനിലെത്തിയത്. എസ്.ഐ. ഇല്ലെന്നും പിറ്റേന്ന് രാവിലെ എട്ടരയ്‌ക്കെത്താനുമാണ് ഡ്യൂട്ടിയിലുണ്ടായിരുന്നവര്‍ മാതാപിതാക്കളോട് പറഞ്ഞത്. സ്വന്തം നിലയില്‍ രാത്രി വൈകിയും മകളെ അന്വേഷിച്ചു വലഞ്ഞ അവര്‍ വീണ്ടും രണ്ടര മണിക്ക് സെന്‍ട്രല്‍ സ്റ്റേഷനിലെത്തിയപ്പോള്‍, ഇപ്പോള്‍ ദിവസം മാറിയെന്നും പരാതിയിലെ തീയതി ആറ് എന്നാക്കി തരാനുമാണ് പോലീസ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടത്. കേസെടുത്ത് മൊബൈല്‍ ഫോണിന്റെ ടവര്‍ ലൊക്കേറ്റ് ചെയ്ത് അന്വേഷണം നടത്തിയിരുന്നെങ്കില്‍ മിഷേലിനെ രക്ഷിക്കാമായിരുന്നുവെന്നും ജോണി നെല്ലൂര്‍ അഭിപ്രായപ്പെട്ടു. കേരള കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാജു പാണാലിക്കല്‍, നിയോജകമണ്ഡലം സെക്രട്ടറി ജോയി കിഴക്കേക്കര എന്നിവരും പത്ര സമ്മേളനത്തില്‍ പങ്കെടുത്തു.

 
Other News in this category

 
 
 
Close Window