Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=85.79 INR  1 EURO=76.49 INR
ukmalayalampathram.com
Mon 23rd Oct 2017
 
 
UK Special
  Add your Comment comment
പ്രവാസികള്‍ക്ക് ഇപ്പോള്‍ ശനി ദശ, പൗണ്ട് ഇടിഞ്ഞു, ഒപ്പം രൂപ കുതിച്ചു കയറി
reporter

ലണ്ടന്‍: യുകെ പ്രവാസികള്‍ക്ക് ഇപ്പോള്‍ ശനിദശയാണെന്ന് തോന്നുന്നു. ബ്രക്‌സിറ്റിന് പാര്‍ലമെന്റ് അനുമതി നല്‍കിയതോടെ പൗണ്ട് കുത്തനെ വീഴുകയായിരുന്നു. മൂന്നാഴ്ചത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്കാണ് പൗണ്ട് വീണത്. പൗണ്ടിന്റെ മൂല്യം 80 ല്‍ നിന്ന് 79 ആയി കുറഞ്ഞിരുന്നു. വരും ദിവസങ്ങളില്‍ ഇടിവ് തുടരനാണ് സാധ്യത. ഡോളറിനെതിരെ 1.22, യൂറോക്കെതിരെ 1.14 എന്നിങ്ങനെയാണ് പുതിയ നിരക്ക്. കുറഞ്ഞ നിരക്കാണ് ഇന്ത്യക്കാര്‍ക്ക് കിട്ടുന്നത്.

സുപ്രീംകോടതി ഇടപെടല്‍ വന്നതോടെ പൗണ്ടിന് അപ്രതീക്ഷിത തിരിച്ചു വരവ് ഉണ്ടായിരുന്നു. എന്നാല്‍ ബ്രക്‌സിറ്റ് ബില്‍ പാര്‍ലമെന്റ് പാസാക്കുകയും നടപടികള്‍ തുടരുകയും ചെയ്തതോടെ പ്രധാന കറന്‍സികള്‍ക്കെതിരെ പൗണ്ടിന് ഇടിവ് ഉണ്ടായിരിക്കുകയാണ്. ബ്രക്സിറ്റ് ഫലം വന്നതോടെ 31 വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്കാണ് പൗണ്ട് ഇടിഞ്ഞത്. ഇതിനു പിന്നാലെയാണ് കഴിഞ്ഞ ദിവസം രൂപ ശക്തിപ്രാപിച്ചതും. ഡോളറിനെതിരെ രൂപയുടെ മൂല്യം ഒരു വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലുമെത്തി. 45 പൈസയുടെ നേട്ടമുണ്ടാക്കിയ രൂപ ഡോളറിനെതിരെ 66.15 ലെത്തി. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സെമി ഫൈനല്‍ എന്നു വിശേഷിപ്പിച്ച അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പില്‍ ബിജെപിക്കുണ്ടായ വലിയ മുന്നേറ്റമാണ് മൂല്യമുയരാന്‍ കാരണം. വരും ദിവസങ്ങളിലും രൂപ ശക്തിപ്രാപിക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. അങ്ങനെ വന്നാല്‍ പ്രവാസികള്‍ക്കാകും ഏറ്റവുമധികം തിരിച്ചടി നേരിടുക. 

 
Other News in this category

 
 




 
Close Window