Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=77.11 INR
ukmalayalampathram.com
Thu 21st Sep 2017
 
 
ആരോഗ്യം
  Add your Comment comment
സ്ത്രീകളുടെ ശാരീരിക പ്രത്യേകതകള്‍ കാരണം ജനനേന്ദ്രിയ ഭാഗത്ത് അണുബാധ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്
reporter
സാധാരണയായി സ്ത്രീകള്‍ പുറത്തു പറയാന്‍ മടിക്കുന്നതും മാരകരോഗങ്ങളായി തെറ്റിദ്ധരിക്കപ്പെടുകയും ചെയ്യുന്ന ഒന്നാണ് അണുബാധകള്‍. ഗര്‍ഭിണികള്‍ക്കുണ്ടാകുന്ന അണുബാധ കുഞ്ഞിന്റെ അംഗവൈകല്യത്തിനുവരെ കാരണമാകാം.
സ്വാഭാവികമായി സ്ത്രീകളുടെ ജനനേന്ദ്രിയങ്ങളില്‍ ബാക്ടീരിയയും ഫംഗസും കാണപ്പെടുന്നുണ്ട്. എന്നാല്‍ ചില പ്രത്യേക സാഹചര്യങ്ങളില്‍ ഇവ പെട്ടെന്ന് വളര്‍ന്നു പെരുകുകയും അണുബാധയ്ക്ക് കാരണമായിത്തീരുകയും ചെയ്യുന്നു.

പുരുഷന്‍മാരേ അപേക്ഷിച്ച് സ്ത്രീകളുടെ ശാരീരിക പ്രത്യേകതകള്‍ കാരണം ജനനേന്ദ്രിയ ഭാഗത്ത് അണുബാധ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അണുബാധകള്‍ പലതരത്തിലുണ്ടാകാം.

ഗര്‍ഭധാരണം, ജനനേന്ദ്രിയത്തിന്റെ ഘടന, വിയര്‍പ്പ്, ഈര്‍പ്പം തുടങ്ങിയവ തങ്ങിനില്‍ക്കുക, ആന്റിബയോട്ടിക്‌സിന്റെ തുടര്‍ച്ചയായ ഉപയോഗം, ഗര്‍ഭനിരോധന ഗുളികകളുടെ ഉപയോഗം എന്നിവയെല്ലാം സ്ത്രീകളില്‍ അണുബാധയ്ക്കു കാരണമായിത്തീരാം. അണുബാധയുടെ ലക്ഷണങ്ങള്‍ പലപ്പോഴും ഒന്നാണെങ്കിലും, അണുബാധയ്ക്കുള്ള കാരണങ്ങള്‍ വ്യത്യസ്തമായി


സ്വാഭാവികമായി സ്ത്രീകളുടെ ജനനേന്ദ്രിയങ്ങളില്‍ ബാക്ടീരിയയും ഫംഗസും കാണപ്പെടുന്നുണ്ട്. എന്നാല്‍ ചില പ്രത്യേക സാഹചര്യങ്ങളില്‍ ഇവ പെട്ടെന്ന് വളര്‍ന്നു പെരുകുകയും അണുബാധയ്ക്ക് കാരണമായിത്തീരുകയും ചെയ്യുന്നു.

പൂപ്പല്‍ വര്‍ഗത്തില്‍പ്പെട്ട പ്രത്യേക ജൈവഘടകമാണ് ഈ രോഗത്തിനു കാരണം. പെട്ടെന്നുള്ള അസഹ്യമായ ചൊറിച്ചില്‍, തൈരു കടഞ്ഞതുപോലുള്ള ദ്രാവകം യോനിയില്‍ക്കൂടി വരിക, മുറിവുകള്‍ ഉണ്ടാകുക, ചെറിയ തടിപ്പുകള്‍ തുടങ്ങിയവയെല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്.
 
Other News in this category

 
 




 
Close Window