Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=82.11 INR  1 EURO=72.19 INR
ukmalayalampathram.com
Mon 26th Jun 2017
 
 
കായികം
  Add your Comment comment
പാക്കിസ്ഥാന്റെ കളിക്കാരന്‍ മുഹമ്മദ് ഇര്‍ഫാന്‍ കോഴപ്പണം വാങ്ങിയിരുന്നു: കളി കണ്ട് ഹരം കൊണ്ടവര്‍ പൊട്ടന്മാരായി
reporter
പേസര്‍ ബൗളര്‍ മുഹമ്മദ് ഇര്‍ഫാന് താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തിയതായി പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് (പി.സി.ബി.). പാകിസ്താന്‍ സൂപ്പര്‍ ലീഗുമായി ബന്ധപ്പെട്ട ഒത്തുകളിയില്‍ പങ്കുണ്ടെന്ന സൂചനയെ തുടര്‍ന്നാണു വിലക്ക്. അഴിമതി വിരുദ്ധ നിയമ പ്രകാരമുള്ള രണ്ട് കുറ്റങ്ങള്‍ ഇര്‍ഫാന്‍ ചെയ്തതായി പി.സി.ബി. വ്യക്തമാക്കി.

ഒത്തുകളിക്കാര്‍ കോഴ വാഗ്ദാനം ചെയ്തു സമീപിച്ചത് ബോര്‍ഡിനെ അറിയിക്കാത്തതില്‍ 14 ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കാന്‍ ഇര്‍ഫാനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പി.എസ്.എല്ലുമായി ബന്ധപ്പെട്ട ഒത്തുകളിയെ തുടര്‍ന്നു വിലക്ക് നേരിടുന്ന മൂന്നാമത്തെ പാക് താരമാണ് മുഹമ്മദ് ഇര്‍ഫാന്‍.

സ്‌പെഷലിസ്റ്റ് ബാറ്റ്‌സ്മാന്‍ ഷാര്‍ജീല്‍ ഖാന്‍, ഖാലിദ് ലത്തീഫ് എന്നിവരെ നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ദുബായില്‍ നടന്ന പി.എസ്.എല്ലില്‍ കളിച്ചുകൊണ്ടിരുന്ന ഇവരെ നാട്ടിലേക്കു മടക്കി അയയ്ക്കുകയും ചെയ്തു.

ബോര്‍ഡിന്റെ അഴിമതി വിരുദ്ധ സമിതിക്കു മുന്നില്‍ കഴിഞ്ഞ ദിവസം ഹാജരായ ഇര്‍ഫാന്‍ തന്നെ ഒരു വാതുവെയ്പ്പുകാരന്‍ സമീപിച്ചിരുന്നതായും ഒത്തുകളിക്കാന്‍ കോഴ വാഗ്ദാനം ചെയ്തിരുന്നതായും വെളിപ്പെടുത്തി. ഏഴടി ഉയരക്കാരനായ ഇര്‍ഫാന്‍ പാകിസ്താനു വേണ്ടി നാല് ടെസ്റ്റുകളും 60 ഏകദിനങ്ങളും 20 ട്വന്റി20 മത്സരങ്ങളും കളിച്ചു. ഒത്തുകളിക്കാരുമായി തനിക്കു ബന്ധമില്ലെന്ന് 34 വയസുകാരനായ ഇര്‍ഫാന്‍ പറഞ്ഞു. എന്നാല്‍ വാതുവെയ്പ്പുകാരന്‍ കോഴ വാഗ്ദാനം ചെയ്തതു ബോര്‍ഡിനെ അറിയിക്കാന്‍ വിട്ടുപോയെന്ന് അദ്ദേഹം സമ്മതിച്ചു.
 
Other News in this category

 
 




 
Close Window