Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=85.66 INR  1 EURO=76.45 INR
ukmalayalampathram.com
Wed 18th Oct 2017
 
 
UK Special
  Add your Comment comment
ഒരു ദിവസത്തില്‍ രണ്ടു തവണ മാത്രമേ ടൊയ് ലറ്റില്‍ പോകാവൂ, വിചിത്ര നിയമം തന്നെ
reporter
ഒരു ദിവസത്തില്‍ രണ്ടു തവണ മാത്രമേ ടൊയ്‌ലറ്റില്‍ പോകാന്‍ കുട്ടികള്‍ക്ക് അനുവാദമുള്ളൂ. സ്‌കൂള്‍ അധികൃതരുടെ വിചിത്രമായ നിയമം വന്നതോടെ പൊലീസിന് തലവേദനയായി. സംഭവം നോര്‍ത്ത് യോര്‍ക്ക് ഷെയറിലെ ബെഡല്‍ ഹൈസ്‌കൂളില്‍. കുട്ടികള്‍ക്ക് ടൊയ്‌ലറ്റില്‍ പോകാന്‍ കഴിയാതെ വന്നതോടെ നാല്‍പ്പതോളം വിദ്യാര്‍ഥികളുടെ മാതാപിതാക്കള്‍ പൊലീസിനെ വിളിപ്പിച്ചു. രാവിലെ 11.05 നും 11.25 നും ഇടയിലാണ് ഒരു സമയം അനുവദിച്ചിരിക്കുന്നത്. രണ്ടാമത്തെ സമയം 12.25 നും 12.45 നും ഇടയിലും. ഇതോടെ കുട്ടികള്‍ ബുദ്ധിമുട്ടിലായി. ഉച്ചഭക്ഷണത്തിന് ശേഷം കുട്ടികള്‍ക്ക് ടൊയ്‌ലറ്റില്‍ പോകാന്‍ അനുവാദമില്ല. ഇതോടെ കുട്ടികള്‍ മറ്റു സ്ഥലങ്ങളില്‍ പോയി പ്രാഥമിക കൃത്യം നിറവേറ്റേണ്ട അവസ്ഥയിലായി.

ഇതിനെതിരേയാണ് മാതാപിതാക്കള്‍ രംഗത്ത് എത്തിയത്. കുട്ടികള്‍ തുറസായ സ്ഥലത്ത് ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്നത് ശരിയായ നടപടിയല്ലെന്നും ഇത്തരം ശീലങ്ങളാണോ കുട്ടികളെ പഠിപ്പിക്കുന്നതെന്നും മാതാപിതാക്കള്‍ ചോദിച്ചു. അതേസമയം, ഇത് മനുഷ്യാവകാശ ലംഘനമാണെന്നാണ് ഒരു വിഭാഗത്തിന്റെ വാദം. പുതിയ നിയമം അറിയിച്ചു കൊണ്ട് എല്ലാ മാതാപിതാക്കള്‍ക്കും ഹെഡ് ടീച്ചര്‍ കത്തയച്ചു. ഇതോടെയാണ് പൊലീസിനെ സമീപിക്കാന്‍ പല മാതാപിതാക്കളും തീരുമാനിച്ചത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചെന്നും പ്രശ്‌നം ചര്‍ച്ച ചെയ്ത് പരിഹരിക്കാനാണ് ആലോചിക്കുന്നതെന്നും പൊലീസ് അറിയിച്ചു. സത്യത്തില്‍ ഇതില്‍ തങ്ങളുമായി ബന്ധപ്പെട്ട വിഷയമല്ലെന്നും പൊലീസ്. വിഷയത്തെക്കുറിച്ച് പ്രതികരിക്കാന്‍ പൊലീസ് തയാറായിട്ടില്ല.
 
Other News in this category

 
 




 
Close Window