Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=84.11 INR  1 EURO=74.88 INR
ukmalayalampathram.com
Thu 27th Jul 2017
 
 
UK Special
  Add your Comment comment
തെളിവില്ല: ടോണി ബ്ലെയര്‍ കുറ്റവിമുക്തനായി
reporter

ലണ്ടന്‍: തെളിവുകളില്ലാത്തതിനാല്‍ ബ്രിട്ടിഷ് മുന്‍ പ്രധാനമന്ത്രി ടോണി ബ്ലെയറിനെതിരെ അന്വേഷണം ആവശ്യമില്ലെന്നു പാര്‍ലമെന്റ് സമിതി. ഇറാഖ് അധിനിവേശത്തിനു മുന്‍പു പാര്‍ലമെന്റിനെ തെറ്റിദ്ധരിപ്പിച്ചുവെന്ന ആരോപണത്തില്‍ ഏഴുവര്‍ഷം നീണ്ട ഔദ്യോഗിക അന്വേഷണത്തിനൊടുവിലാണു തെളിവില്ലെന്നു പാര്‍ലമെന്റ് പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍ ആന്‍ഡ് കോണ്‍സ്റ്റിറ്റിയൂഷനല്‍ അഫയേഴ്‌സ് കമ്മിറ്റി കണ്ടെത്തിയത്.

2003ല്‍ ഇറാഖ് ആക്രമിക്കാന്‍ യുഎസ് നേതൃത്വത്തിലുള്ള സഖ്യസേനയില്‍ ബ്രിട്ടന്‍ മുഖ്യപങ്കാളിയായിരുന്നു. എന്നാല്‍ വ്യാജ വിവരങ്ങളുടെയും തെറ്റായ ആസൂത്രണത്തിന്റെയും ഫലമായി ടോണി ബ്ലെയര്‍ ബ്രിട്ടനെ യുദ്ധത്തിലേക്കു വലിച്ചിഴയ്ക്കുകയായിരുന്നുവെന്നാണു കഴിഞ്ഞവര്‍ഷം ഇറാഖ് യുദ്ധാന്വേഷണ സമിതിയായ ചില്‍ക്കോട്ട് കമ്മിഷന്‍ കണ്ടെത്തിയത്. 1997- 2007 കാലഘട്ടത്തിലാണു ടോണി ബ്ലെയര്‍ പ്രധാനമന്ത്രിയായിരുന്നത്. അതേസമയം, 2003ലെ ഇറാഖ് ആക്രമണത്തിന്റെ മുഴുവന്‍ ഉത്തരവാദിത്തവും ടോണി ബ്ലെയര്‍ ഏറ്റെടുത്തിരുന്നു. തന്റെ കാലത്തെടുത്ത ഏറ്റവും വേദനയേറിയ തീരുമാനമായിരുന്നു ഇറാഖ് ആക്രമണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. തീവ്രവാദത്തിനെതിരെ നിന്നയാളാണ് സദ്ദാം ഹുസൈനെന്ന് വിശ്വസിക്കുന്നില്ലെന്നും സദ്ദാം ഹുസൈന്റെ കാലത്ത് രാസായുധം ഉപയോഗിച്ചിരുന്നെന്നും ബ്ലെയര്‍ പറഞ്ഞു. സദ്ദാം ഹുസൈന്‍ ഗള്‍ഫ് മേഖലയിലെ സമാധാനം നശിപ്പിച്ചയാളാണ്. 1981ല്‍ അണു ബോംബുണ്ടാക്കാനുള്ള സദ്ദാമിന്റെ ശ്രമം ഇസ്രയേലിന്റെ എതിര്‍പ്പിനെത്തുടര്‍ന്ന് പരാജയപ്പെട്ടു. ഇറാനുമായുള്ള യുദ്ധത്തില്‍ ഇറാഖ് രാസായുധം ഉപയോഗിച്ചിരുന്നെന്നും കുവൈറ്റിനെ ആക്രമിച്ച സദ്ദാം ഇറാഖികളെപ്പോലും കൊന്നയാളാണെന്നും ബ്ലയര്‍ പറഞ്ഞിരുന്നു.

 
Other News in this category

 
 




 
Close Window