Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=82.55 INR  1 EURO=72.14 INR
ukmalayalampathram.com
Sun 28th May 2017
 
 
UK Special
  Add your Comment comment
ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ ഗര്‍ഭിണിയുടെ പ്രായം പതിനൊന്ന്
reporter

ലണ്ടന്‍: ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ അമ്മയാകാന്‍ തയാറെടുക്കുകയാണ് പതിനൊന്നുകാരി. നിയമപരമായ കാരണങ്ങളാല്‍ പെണ്‍കുട്ടിയുടെ പേരുവിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. പെണ്‍കുട്ടിയുമായി വലിയ പ്രായവ്യത്യാസമില്ലാത്ത ആണ്‍കുട്ടിയാണ് കുട്ടിയുടെ പിതാവെന്ന് റിപ്പോര്‍ട്ട്. ഇത് ആരാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ഗര്‍ഭാവസ്ഥ സംബന്ധിച്ച ചെറിയ വിവരം മാത്രം പുറത്തു വന്നിരിക്കെ ഹൈക്കോടതിയിലെ ഫാമിലി ഡിവിഷന്‍ വിഭാഗം ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നതിനെ കര്‍ശനമായി വിലക്കിയിരിക്കുകയാണ്. 

ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ അമ്മ എന്ന വിശേഷണം സ്വന്തമാക്കിയ സ്‌കോട്ട്ലന്റിലെ പടിഞ്ഞാറന്‍ ലോത്തിയാനില്‍ നിന്നുള്ള ട്രെസ്സാ മിഡില്‍ട്ടണ്‍ പന്ത്രണ്ടു വയസുള്ളപ്പോളാണ് പ്രസവിച്ചത്. സ്വന്തം സഹോദരനാല്‍ ബലാത്സംഗം ചെയ്യപ്പെട്ട് ആയിരുന്നു ട്രെസ്സ ഗര്‍ഭിണിയായത്. കുട്ടിയെ മാതാവിന്റെ കൈയില്‍ നിന്നും മാറ്റിയ ശേഷമായിരുന്നു പിതാവിന്റെ വിവരം ട്രെസ്സ വെളിപ്പെടുത്തിയത്. 12 വയസും മൂന്ന് മാസവും പ്രായമുള്ളപ്പോള്‍ പതിമൂന്നുകാരനില്‍ കുഞ്ഞ് ജനിച്ച ട്രെസ്സയും പങ്കാളിയും ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ ദമ്പതികളായിട്ടാണ് മാറിയത്. അതേസമയം 1998 ല്‍ 12 ാം വയസ്സില്‍ പിതാവായ ബെഡ്ഫോര്‍ഡിലെ സീന്‍ സ്റ്റുവര്‍ട്ടാണ് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ പിതാവെന്ന വിശേഷണം നേടിയത്.

 
Other News in this category

 
 




 
Close Window