Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=82.55 INR  1 EURO=72.14 INR
ukmalayalampathram.com
Sun 28th May 2017
 
 
UK Special
  Add your Comment comment
സ്വതന്ത്ര സ്‌കോട്ട്‌ലന്‍ഡ്: നിര്‍ദേശങ്ങളുമായി മുന്‍ പ്രധാനമന്ത്രി, കടുംപിടിത്തവുമായി തെരേസ മേയ്
reporter

ലണ്ടന്‍: സ്വതന്ത്ര സ്‌കോട്ട്‌ലന്‍ഡ് എന്ന വാദം വീണ്ടും ശക്തമായതോടെ ഇവരെ എങ്ങനെയും ഒപ്പം നിര്‍ത്താനുള്ള നിര്‍ദേശവുമായി മുന്‍പ്രധാനമന്ത്രി ഗോര്‍ഡന്‍ ബ്രൗണ്‍ രംഗത്തെത്തി. അതേസമയം, കടുംപിടുത്തവുമായി പ്രധാനമന്ത്രി തെരേസ മേയ്. ബ്രക്‌സിറ്റിനുശേഷം സ്‌കോട്ട്‌ലന്‍ഡിന് കൂടുതല്‍ അധികാരങ്ങള്‍ നല്‍കി പ്രശ്‌നം രമ്യമായി പരിഹരിക്കാവുന്നതേയുള്ളൂ എന്നാണ് സ്‌കോട്ട്‌ലന്‍ഡില്‍നിന്നുള്ള ലേബര്‍ നേതാവുകൂടിയായ മുന്‍പ്രധാനമന്ത്രിയുടെ നിര്‍ദേശം. ബ്രക്‌സിറ്റ് നടപ്പിലാക്കിയാലുടന്‍ രാജ്യാന്തര കരാറുകളില്‍ ഏര്‍പ്പെടുന്നതിനുള്‍പ്പെടെയുള്ള ഭരണപരമായ കൂടുതല്‍ അധികാരങ്ങള്‍ സ്‌കോട്ടീഷ് സര്‍ക്കാരിന് നല്‍കണമെന്നാണ് ബ്രൗണ്‍ നിര്‍ദേശിക്കുന്ന പരിഹാരങ്ങളിലൊന്ന്. മൂല്യവര്‍ധിത നികുതി (വാറ്റ്) ഉള്‍പ്പെടെയുള്ള നികുതി പരിഷ്‌കരണങ്ങള്‍ക്കുള്ള അവകാശവും വെസ്റ്റ്മിനിസ്റ്ററില്‍നിന്ന് ഹോളിറൂഡിന് കൈമാറണമെന്നും മുന്‍ പ്രധാനമന്ത്രി നിര്‍ദേശിക്കുന്നു. രാജ്യത്തിന്റെ ഐക്യം നിലനിര്‍ത്താനും ഭാവിയിലെ വിഭാഗീയ പ്രവണതകള്‍ ഒഴിവാക്കാനും നിലവിലുള്ള ഫെഡറല്‍ ഭരണവ്യവസ്ഥയില്‍ പ്രാദേശീക ഭരണകൂടങ്ങള്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കുന്ന സമഗ്രമായ പരിഷ്‌കരണങ്ങള്‍ ആവശ്യമാണെന്നും ഗോര്‍ഡന്‍ ബ്രൗണ്‍ നിര്‍ദേശിച്ചു. 

അതേസമയം, രാജ്യത്തിനുവേണ്ടി മികച്ചൊരു ബ്രക്‌സിറ്റ് ഉടമ്പടി നേടിയെടുക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടത്തുന്നതെന്നും അതിനായി എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ട സമയമാണിതെന്നും ആരും മാറിനില്‍ക്കുകയല്ല വേണ്ടതെന്നും പ്രധാനമന്ത്രി തെരേസ മേയ് പറഞ്ഞു. എന്നാല്‍ ഇത് ജനാധിപത്യ മര്യാദയുടെ ലംഘനമാണെന്നായിരുന്നു എസ്എന്‍പി നേതാവ് നിക്കൊളാസ് സ്റ്റര്‍ജന്റെ പ്രതികരണം. 

ബ്രക്‌സിറ്റിന്റെ പശ്ചാത്തലത്തില്‍ ബ്രിട്ടന്റെ ഭാഗമായി തുടരണമോ വേണ്ടയോ എന്നു തീരുമാനിക്കാന്‍ സ്‌കോട്ടിഷ് ജനതയ്ക്ക് ഒരിക്കല്‍ക്കൂടി അവസരം നല്‍കണമെന്നായിരുന്നു കഴിഞ്ഞദിവസം സ്‌കോട്ടിഷ് നാഷനല്‍ പാര്‍ട്ടി നേതാവും സ്‌കോട്ട്‌ലന്‍ഡ് ഫസ്റ്റ് മിനിസ്റ്ററുമായ നിക്കൊള സ്റ്റര്‍ജന്‍ ആവശ്യപ്പെട്ടത്. സ്‌കോട്ടിഷ് ജനതയുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഇത് അനിവാര്യമാണെന്നും ഇക്കാര്യം ബ്രിട്ടീഷ് സര്‍ക്കാരിനോട് ആവശ്യപ്പെടാന്‍ അടുത്തയാഴ്ച സ്‌കോട്ടിഷ് പാര്‍ലമെന്റിന്റെ അനുമതി തേടുമെന്നും സ്റ്റര്‍ജന്‍ വ്യക്തമാക്കിയിരുന്നു. 2018 ആവസാനമോ 2019 ആദ്യമോ ഹിതപരിശോധന നടത്തണമെന്നാണ് സ്റ്റര്‍ജന്റെ നിര്‍ദേശം.

2014 ഒക്ടോബര്‍ 18നായിരുന്നു സ്‌കോട്ടിഷ് ജനത ഹിതപരിശോധന നടത്തി ബ്രിട്ടന്റെ ഭാഗമായിതന്നെ തുടരാന്‍ തീരുമാനിച്ചത്. എന്നാല്‍ പിന്നീട് ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍നിന്നും വിട്ടുപോരാന്‍ തീരുമാനിച്ചതോടെ സ്വതന്ത്രരാഷ്ട്രമാകണമെന്ന ആവശ്യം വീണ്ടും പാര്‍ട്ടി ശക്തമാക്കി. സ്വതന്ത്ര രാഷ്ട്രമായി മാറി യൂറോപ്യന്‍ യൂണിയന്റെ ഭാഗമായി നിലനില്‍ക്കാനാണ് സ്‌കോട്ടിഷ് നാഷനല്‍ പാര്‍ട്ടിയുടെ താല്‍പര്യം.

മുന്നൂറ്റിയേഴു വര്‍ഷമായി ഗ്രേറ്റ് ബ്രിട്ടന്റെ ഭാഗമായി തുടരുകയാണ് സ്‌കോട്ട്‌ലന്‍ഡ്. സ്‌കോട്ട്‌ലന്‍ഡിലെ പ്രാദേശിക ഭരണകൂടത്തെ മഹാഭൂരിപക്ഷത്തില്‍ നയിക്കുന്ന സ്‌കോട്ടിഷ് നാഷനല്‍ പാര്‍ട്ടി (എസ്എന്‍പി) സ്വാതന്ത്ര്യത്തിനുവേണ്ടി പ്രചാരണം നടത്തുമ്പോള്‍, ബ്രിട്ടനിലെ മൂന്നു പ്രധാന ദേശീയ പാര്‍ട്ടികളും അഭിപ്രായ വ്യത്യാസങ്ങളെല്ലാം മറന്ന് രാജ്യത്തെ ഒന്നായി നിലനിര്‍ത്തണമെന്ന പക്ഷക്കാരാണ്.

ബ്രിട്ടിഷ് സര്‍ക്കാരും സ്‌കോട്ട്‌ലന്‍ഡ് പ്രാദേശിക ഭരണകൂടവും തമ്മില്‍ 2012 ഒക്ടോബര്‍ 15ന് ഒപ്പുവച്ച എഡിന്‍ബറോ കരാറിന്റെ അടിസ്ഥാനത്തിലാണ് 2014 ഒക്ടോബര്‍ പതിനെട്ടാം തീയതി ജനഹിത പരിശോധന നടത്തിയത്. മുപ്പത് വര്‍ഷത്തിനുള്ളില്‍ മറ്റൊരു ഹിതപരിശോധന ഉണ്ടാകില്ലെന്ന വ്യവസ്ഥയും എഡിന്‍ബറോ കരാറില്‍ ഉണ്ടായിരുന്നു. എന്നാല്‍ ബ്രെക്‌സിറ്റിന്റെ പശ്ചാത്തലത്തില്‍ സാഹചര്യങ്ങള്‍ അടിമുടി മാറിയതോടെ ഈ വ്യവസ്ഥയ്ക്കു പ്രസക്തിയില്ലെന്നും വീണ്ടും ഹിതപരിശോധനയ്ക്ക് അനുമതി വേണമെന്നുമാണ് എസ്എന്‍പിയുടെ നിലപാട്.

 
Other News in this category

 
 




 
Close Window