Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=84.11 INR  1 EURO=74.88 INR
ukmalayalampathram.com
Thu 27th Jul 2017
 
 
UK Special
  Add your Comment comment
ഒരു വയസുകാരന്റെ മരണം: ഇന്ത്യന്‍ വംശജന്‍ അറസ്റ്റില്‍
reporter

ലണ്ടന്‍: ഒരു വയസുള്ള ആണ്‍കുട്ടിയെ കൊലപ്പെടുത്തിയ കേസില്‍ ഇന്ത്യന്‍ വംശജന്‍ അറസ്റ്റില്‍. മുപ്പത്തിമൂന്നുകാരനായ ബിന്ധ്യ സാഗര്‍ ദാസ് ആണ് അറസ്റ്റിലായത്. വടക്കന്‍ ലണ്ടനിലെ ഫിന്‍സ്ബറി പാര്‍ക്കിലുള്ള ഫ്‌ളാറ്റിലാണ് സംഭവം. ഫ്‌ളാറ്റിനുള്ളില്‍ ഇരട്ടക്കുട്ടികളെ പരുക്കേറ്റ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇവരെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആണ്‍കുട്ടി ഗ്രബ്രിയല്‍ മരണത്തിന് കീഴടങ്ങി. പെണ്‍കുട്ടി മറിയയുടെ നില അതീവഗുരുതരമായി തുടരുന്നു. ഒരു സ്ത്രീയുടെ കരച്ചില്‍ കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് ആംബുലന്‍സ് വിളിച്ചുവരുത്തിയത്. ആണ്‍കുട്ടിയെ എയര്‍ ആംബുലന്‍സിലും പെണ്‍കുട്ടിയെ സാധാരണ ആംബുലന്‍സിലുമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 

കിഴ്ക്കന്‍ ലണ്ടനിലെ ഹാക്ക്‌നെയില്‍ നിന്നാണ് ദാസിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. കൊലപാതക കാരണം ഇതുവരെ വ്യക്തമല്ല. അന്വേഷണം പ്രാരംഭഘട്ടത്തിലാണെന്നും സംഭവത്തെക്കുറിച്ച് അറിയുന്നവര്‍ എത്രയും വേഗം പൊലീസില്‍ വിവരം അറിയിക്കണമെന്നും സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡ് അറിയിച്ചു. ഹോട്ടല്‍ റിസപ്ഷനിസ്റ്റായി ജോലി നോക്കുകയാണ് ദാസ്. ഇയാളാണ് കുട്ടികളുടെ പിതാവെന്നു റിപ്പോര്‍ട്ട്. കുടുംബ വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും റിപ്പോര്‍ട്ട്. ചുറ്റിക ഉപയോഗിച്ചാണ് ഇയാള്‍ കുട്ടികളെ ആക്രമിച്ചതെന്നാണ് വിവരം. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നാല്‍ മാത്രമേ മരണകാരണം വ്യക്തമാകൂ.

 
Other News in this category

 
 




 
Close Window