Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=85.75 INR  1 EURO=76.46 INR
ukmalayalampathram.com
Mon 23rd Oct 2017
 
 
വാര്‍ത്തകള്‍
  Add your Comment comment
ബിജെപിക്ക് പിന്തുണയില്ല; മലപ്പുറത്ത് കുഞ്ഞാലിക്കുട്ടി ജയിക്കും: വള്ളാപ്പള്ളി
REPORTER

ആലപ്പുഴ: ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കേരളത്തില്‍ എന്‍ഡിഎ സംവിധാനം നിലവിലില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബിജെപി സംസ്ഥാന നേതൃത്വം തങ്ങളെ ചവിട്ടി താഴ്ത്താന്‍ ശ്രമിക്കുന്നു. 

സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ എസ്എന്‍ഡിപിയുമായി യാതൊരുവിധ ചര്‍ച്ചയും അവര്‍ നടത്തിയിട്ടില്ല. അവര്‍ എന്നും ഒരു വിഭാഗത്തിന് മാത്രമാണ് പരിഗണന നല്‍കിയിട്ടുള്ളത്.

അമിത് ഷായുടേയും നരേന്ദ്ര മോദിയുടേയും പ്രവര്‍ത്തനശൈലി കണ്ട് മനസിലാക്കി പ്രവര്‍ത്തിക്കാനുള്ള ഇച്ഛാശക്തി ഇവിടത്തെ ബിജെപി നേതൃത്വത്തിനില്ല. എന്‍ഡിഎയുടെ സംയുക്തമായ എന്തെങ്കിലും പ്രവര്‍ത്തനം ഇവിടെ നടന്നിട്ടുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു.

സവര്‍ണ അജണ്ടയുമായി നടന്നാല്‍ ബിജെപി കേരളത്തില്‍ പച്ചപിടിക്കില്ല. കേരളത്തിലെ ബിജെപിയില്‍ കൂട്ട അടിയാണ്. ബിജെപിയുമായി സഹകരിക്കാന്‍ കൊള്ളില്ലെന്നാണ് എസ്എന്‍ഡിപി നിലപാടെന്നും അദ്ദേഹം പറഞ്ഞു.

മലപ്പുറത്ത് ബിജെപിയെ കാത്തിരിക്കുന്നത് വന്‍പരാജയമാണ്. അവിടെ കുഞ്ഞാലിക്കുട്ടി വന്‍ ഭൂരിപക്ഷത്തില്‍ ജയിക്കും. ഫലം മറിച്ചായാല്‍ താന്‍ മീശ വീണ്ടും വെയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 
Other News in this category

 
 




 
Close Window