Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 17th Dec 2017
 
 
ഇന്ത്യ/ കേരളം
  Add your Comment comment
കുണ്ടറയില്‍ പത്തു വയസ്സുള്ള കൊച്ചുമകളെ പീഡിപ്പിച്ച വിക്ടര്‍ എന്നയാളെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു
reporter
കുണ്ടറയില്‍ പത്തുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ മുത്തച്ഛന്‍ വിക്ടര്‍ ഡാനിയേലിനെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. കൊല്ലം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണു റിമാന്‍ഡ് ചെയ്തത്. കോടതി വളപ്പില്‍ പ്രതിക്കു നേരെ നാട്ടുകാര്‍ അസഭ്യവര്‍ഷവുമായി അടുത്തു. കനത്ത സുരക്ഷയിലാണ് പ്രതി വിക്ടറിനെ കോടതിയിലെത്തിച്ചത്. മുത്തശ്ശിയുടെ മൊഴിയാണ് കേസില്‍ നിര്‍ണായകമായത്. പ്രതിയുടെ വഴിവിട്ട പെരുമാറ്റത്തെക്കുറിച്ച് മകളും പേരക്കുട്ടിയും പലവട്ടം പരാതിപ്പെട്ടിരുന്നുവെന്നും മുത്തശ്ശി വെളിപ്പെടുത്തി. കൊല്ലത്തെ പ്രമുഖ അഭിഭാഷകന്റെ ഗുമസ്തനായിരുന്നു പ്രതിയായ വിക്ടര്‍. ഇയാള്‍ ഇപ്പോള്‍ ഒരു ലോഡ്ജിന്റെ മാനേജരാണ്.

അതേസമയം, സംഭവത്തില്‍ മകള്‍ കൊല്ലപ്പെട്ടതു തന്നെയെന്ന് കുട്ടിയുടെ പിതാവ് ആരോപിച്ചു. മകള്‍ക്ക് പഴയലിപി അറിയില്ല. കുട്ടി മരിച്ച ദിവസം വീട്ടില്‍ ചെല്ലാന്‍ മുത്തച്ഛന്‍ ആവശ്യപ്പെട്ടിരുന്നു. മകളെ കൊലപ്പെടുത്തി തന്നെ പ്രതിയാക്കുകയായിരുന്നു ലക്ഷ്യം. തന്നെ പ്രതിയാക്കിയ കേസില്‍ കുട്ടിയെ കൗണ്‍സിലിങ് നടത്തിയില്ലെന്നും കൗണ്‍സിലിങ് നടത്തിയിരുന്നെങ്കില്‍ കുട്ടി മരിക്കില്ലായിരുന്നുവെന്നും പിതാവ് പറഞ്ഞു.
 
Other News in this category

 
 




 
Close Window