Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=87.00 INR  1 EURO=77.11 INR
ukmalayalampathram.com
Tue 19th Sep 2017
 
 
UK Special
  Add your Comment comment
ലോകത്തെ സന്തുഷ്ട രാജ്യങ്ങളില്‍ ബ്രിട്ടന് 19ാം സ്ഥാനം, ഇന്ത്യ 122ാമത്
reporter

ലണ്ടന്‍: ലോകത്തെ ഏറ്റവും സന്തുഷ്ട രാജ്യങ്ങളുടെ പട്ടികയില്‍ ബ്രിട്ടന് പത്തൊമ്പതാം സ്ഥാനം. ഇന്ത്യയാകട്ടെ 122ാം സ്ഥാനത്തും. അതേസമയം, ഇന്ത്യയുടെ അയല്‍രാജ്യമായ പാക്കിസ്ഥാന്‍ എണ്‍പതാം സ്ഥാനത്തെത്തി. ഐക്യരാഷ്ട്ര സംഘടനയുടെ നേതൃത്വത്തിലുള്ള സസ്‌റ്റൈനബിള്‍ ഡവലപ്‌മെന്റ് സൊല്യൂഷന്‍സ് നെറ്റ്വര്‍ക്ക് (എസ്ഡിഎസ്എന്‍) ഇന്നലെ പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. ലോകത്തെ ഏറ്റവും സന്തുഷ്ടരാഷ്ട്രമായി നോര്‍വെയെ തെരഞ്ഞെടുത്തു. ഡെന്‍മാര്‍ക്ക്, ഐസ് ലന്‍ഡ്, സ്വിറ്റസര്‍ലന്‍ഡ്, ഫിന്‍ലന്‍ഡ്, നെതര്‍ലന്‍ഡ്, ക്യാനഡ, ന്യൂസിലന്‍ഡ്, ഓസ്‌ട്രേലിയ, സ്വീഡന്‍ എന്നിവ ആദ്യ പത്തില്‍ ഇടംപിടിച്ചു.

ഇസ്രയേല്‍, കോസ്റ്റാറിക്ക, ഓസ്ട്രിയ, യുഎസ്, അയര്‍ലന്‍ഡ്, ജര്‍മനി, ബെല്‍ജിയം, ലക്‌സംബര്‍ഗ് എന്നിവയാണ് യുകെയ്ക്ക് മുന്നില്‍ ഇടംപിടിച്ച രാജ്യങ്ങള്‍. മൊത്തം 155 രാജ്യങ്ങളുടെ പട്ടികയാണ് തയാറാക്കിയത്. ആഭ്യന്തരയുദ്ധത്തില്‍ തകര്‍ന്ന സിറിയയും യെമനുമാണ് ഒട്ടും സന്തോഷമില്ലാത്ത രാജ്യങ്ങള്‍. ആഭ്യന്തര ഉല്‍പാദനം, ശരാശരി ആയുസ്, സ്വാതന്ത്ര്യം, ഉദാരത, സാമൂഹികസുരക്ഷ, സുതാര്യത തുടങ്ങിയവയാണ് രാജ്യങ്ങളിലെ ജനങ്ങളുടെ സന്തോഷത്തിന്റെ നിലവാരം കണ്ടെത്താന്‍ മാനദണ്ഡമാക്കിയത്.


 

 
Other News in this category

 
 




 
Close Window