Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=82.07 INR  1 EURO=72.21 INR
ukmalayalampathram.com
Mon 26th Jun 2017
 
 
കായികം
  Add your Comment comment
ആറ് വയസ്സുള്ള മലയാളിച്ചെറുക്കന് ലോകഫുട്‌ബോളിനെ കുറിച്ച് എല്ലാം അറിയാം: സംശയമുണ്ടെങ്കില്‍ ചോദിക്കൂ
reporter
ഒന്നാം ക്ലാസുകാരന്‍ റിഹാന്‍ കെ ജെറീഷ് ആണ് ഈ കാഴ്ച്ചയിലെ താരം. ലോകഫുട്‌ബോളിനെ കുറിച്ച് ഒരു ചെറിയ വിക്കീപീഡിയ തന്നെയാണ് ഈ ആറ് വയസ്സുകാരന്‍. ലോകഫുട്‌ബോളിനെ കുറിച്ച് ഇത്ര ചെറിയ പ്രായത്തില്‍ റിഹാന്റെ അറിവ് ആരെയും അമ്പരപ്പിക്കും.

ചങ്ങനാശേരി സ്വദേശിയും ഖത്തറില്‍ അക്കൗണ്ടന്റുമായ ജെറിഷിന്റെയും തൃശൂര്‍ സ്വദേശിനി റെജീനയുടെയും പുത്രനാണ് റിഹാന്‍. തൃശൂര്‍ ഗുരുകുലം പബ്ലിക് സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ഈ കൊച്ചുമിടുക്കന്‍. കൊച്ചിയില്‍ നടന്ന ഐഎസ്എല്‍ മത്സരങ്ങളെല്ലാം ബന്ധുക്കളുമായി കാണാനെത്തിയിരുന്നു ഫുട്‌ബോള്‍ ഭ്രാന്തന്‍ കൂടിയായ ഈ ഒന്നാംക്ലാസുകാരന്‍. ഒട്ടുമിക്ക രാജ്യങ്ങളുടെ ദേശീയപതാകകളും എല്ലാ ഫുട്‌ബോള്‍ ക്ലബ്ബുകളുടെ ലോഗോയും റിഹാന്‍ കാണാതെ വരയ്ക്കും. കടുത്ത ബാഴ്‌സ ആരാധകരുളള കുടുംബത്തില്‍ റിഹാന്‍ മാത്രമാണ് റയല്‍ മാഡ്രിഡ് ആരാധകന്‍. എല്‍ ക്ലാസിക്കോയില്‍ റയല്‍ മാഡ്രിഡ് തോറ്റാല്‍ റിഹാന്‍ കരച്ചിലാണെന്നും വീട്ടുകാര്‍ പറയുന്നു. വലുതാകുമ്പോള്‍ ക്രിസ്റ്റിയാനൊ റൊണാള്‍ഡോയെ പോലെ ഫുട്‌ബോള്‍ കളിക്കാരനാകണമെന്നാണ് റിഹാന്റെ ആഗ്രഹം.

കേരളം ഫുട്‌ബോളിനെ സ്‌നേഹിക്കുന്ന നാടാണെന്ന് പൊതുവെ പറയാറ്. ഐഎസ്എല്ലിലൂടെയും വിവിധ സെവന്‍സ് ടൂര്‍ണമെന്റുകളിലൂടെയുമെല്ലാം നാമത് പലപ്പോഴും തെളിയിച്ചിട്ടുളളതുമാണ്. 'നട്ടപാതിരയ്ക്ക് നടക്കുന്ന' ലോകത്തിലെ പ്രശസ്തമായ ഫുട്‌ബോള്‍ ലീഗുകള്‍ ടിവിയിക്ക് മുന്നില്‍ ഉറക്കമിളച്ച് കാണുന്നവരും മലയാളികളില്‍ കുറവല്ല.
 
Other News in this category

 
 




 
Close Window