Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 13th Dec 2017
 
 
UK Special
  Add your Comment comment
27 വര്‍ഷം യുകെയില്‍ താമസിച്ചു, നികുതി അടച്ചു, ഇപ്പോള്‍ നാടുകടത്തല്‍ ഭീഷണിയില്‍
reporter

ലണ്ടന്‍: ഇരുപത്തിയേഴു വര്‍ഷം യുകെയില്‍ താമസിച്ചു. നികുതി അടക്കം സര്‍ക്കാരിലേക്ക് അടയ്‌ക്കേണ്ട എല്ലാ തുകകളും കൃത്യമായി അടച്ചിരുന്നു. ഇതുവരെ യാതൊരു കേസും നിലവില്‍ ഇല്ല. എന്നിട്ടും ഇപ്പോള്‍ നാടുകടത്തല്‍ ഭീഷണി നേരിടുന്നു. സ്റ്റോജന്‍ ജന്‍കോവിക് (52) ആണ് ഇപ്പോള്‍ നാടുകടത്തല്‍ ഭീഷണി നേരിടുന്നത്. കാംഡെനിലെ എര്‍ത്ത് നാച്ചുറല്‍ ഫുഡ്‌സിലെ ജീവനക്കാരനാണ് സ്റ്റോജന്‍. ഇപ്പോള്‍ അദ്ദേഹം ഡോര്‍സെറ്റിലെ തടങ്കല്‍ പാളയത്തിലാണ്. 1991 ലാണ് സ്റ്റോജന്‍ യുകെയിലേക്ക് കുടിയേറുന്നത്. യുഗ്ലോസ്ലോവിയന്‍ പൗരനായ അദ്ദേഹം അഭയാര്‍ഥിയായിട്ടാണ് രാജ്യത്ത് എത്തിയത്. തുടര്‍ന്ന് അഭയാര്‍ഥിയായി പ്രഖ്യാപിക്കാനുള്ള അപേക്ഷയും നല്‍കിയിരുന്നു. എന്നാല്‍ ഈ അപേക്ഷ 1999 ല്‍ തള്ളിയെന്നാണ് സര്‍ക്കാര്‍ ഇപ്പോള്‍ പറയുന്നത്. അതേസമയം, നടപടി വരുന്നതാകട്ടെ 2017 ലും.

കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി ഇദ്ദേഹം ടാക്‌സും നാഷണല്‍ ഇന്‍ഷ്വറന്‍സും അടച്ചുവരികയാണെന്ന് ജന്‍കോവിച്ചിന്റെ മുതലായി ജോണ്‍ ഗ്രെയ്‌സണ്‍ പറയുന്നു. ഇതുവരെ യാതൊരു വിധ പ്രശ്‌നങ്ങളും ഉണ്ടാക്കാത്ത വ്യക്തിയാണ്. ഒരു ദിവസം പോലും അവധിയെടുത്തിട്ടില്ല. വളരെ ആത്മാര്‍ഥമായി ജോലി നോക്കുന്ന ആളാണ് ഇദ്ദേഹമെന്ന് ഉടമ പറയുന്നു. ജന്‍കോവിച്ചിന്റെ നാട് ഇപ്പോള്‍ സെര്‍ബിയയിലാണ്. ഈ സാഹചര്യത്തില്‍ അദ്ദേഹത്തെ സെര്‍ബിയയിലേക്കാകും നാടുകടത്തുക. ഇതിനുള്ള നടപടികള്‍ വേഗത്തിലാക്കുകയാണ് സര്‍ക്കാര്‍. എന്നാല്‍ ഇദ്ദേഹത്തിന് സെര്‍ബിയന്‍ പാസ്‌പോര്‍ട്ട് ഇല്ലാത്തത് തിരിച്ചടിയായി. ഇതോടെ സെര്‍ബിയയില്‍ താമസിക്കാന്‍ ഇദ്ദേഹത്തിന് ഔദ്യോഗികമായി സാധിക്കില്ല. ഇദ്ദേഹത്തെ എത്രയും വേഗം നാടുകടത്തണമെന്നാണ് ആഭ്യന്തര സെക്രട്ടറി ആംബര്‍ റൂഡിന്റെ നിര്‍ദേശം. എന്നാല്‍ എല്ലാ നിയമസഹായവും ലഭിച്ച ശേഷം മതിയെന്നാണ് പൊതുജനത്തിന്റെ അഭിപ്രായം. 

 
Other News in this category

 
 




 
Close Window