Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=82.79 INR  1 EURO=69.77 INR
ukmalayalampathram.com
Thu 27th Apr 2017
 
 
ഇന്ത്യ/ കേരളം
  Add your Comment comment
'ഞങ്ങള്‍ ഗുണ്ടകളാണ്, 50000 രൂപ തരണം': പണം കൊടുക്കാത്തതിന് കാര്‍ തല്ലിപ്പൊളിച്ചു
reporter
ഗുണ്ടാ പിരിവു നല്‍കാത്തതിന്റെ പേരില്‍ കൊച്ചി നഗരത്തിലെ വ്യാപാര സ്ഥാപനത്തില്‍ പട്ടാപ്പകല്‍ ആക്രമണം നടത്തിയ ക്രിമിനലുകളെ പൊലീസ് അറസ്റ്റ് ചെയ്യുന്നില്ലെന്നു പരാതി. കലൂര്‍ കടവന്ത്ര റോഡിലെ യൂസ്ഡ് കാര്‍ ഷോറൂമിലുണ്ടായ അക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങളടക്കമുള്ള തെളിവുകള്‍ ഉണ്ടായിട്ടും പ്രതികളെ സംരക്ഷിക്കുന്നെന്നാണ് ആക്ഷേപം.

കലൂര്‍ കടവന്ത്ര റോഡിലെ ആനന്ദ് കാര്‍സ് എന്ന യൂസ്ഡ് കാര്‍ ഷോറൂമിലായിരുന്നു യുവാക്കളുടെ അതിക്രമം. ഗുണ്ടകളാണെന്നും 50,000 രൂപ ഗുണ്ടാ പിരിവായി നല്‍കണമെന്നും ആവശ്യപ്പെട്ടെത്തിയ ചെറുപ്പക്കാരാണു പണം കിട്ടാതെ വന്നതോടെ കടയിലുണ്ടായിരുന്ന കാര്‍ അടിച്ചു തകര്‍ക്കുകയും ജീവനക്കാരനെ മര്‍ദ്ദിക്കുകയും ചെയ്തത്.

സംഭവം നടന്നയുടന്‍ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള തെളിവുകളുമായി നോര്‍ത്ത് പൊലീസില്‍ പരാതി നല്‍കിയെങ്കിലും പൊലീസ് ഇവരെ അറസ്റ്റ് ചെയ്യുന്നില്ലെന്നാണു പരാതി. അക്രമിച്ച യുവാക്കളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അറസ്റ്റ് ഉടനുണ്ടാകുമെന്നുമാണു പൊലീസ് ഭാഷ്യം.
 
Other News in this category

 
 




 
Close Window