Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=82.79 INR  1 EURO=69.77 INR
ukmalayalampathram.com
Thu 27th Apr 2017
 
 
ഇന്ത്യ/ കേരളം
  Add your Comment comment
ജിഷ്ണുവിന്റെ കേസ് എഡിജിപി നിഥിന്‍ അഗര്‍വാള്‍ അന്വേഷിക്കും: രണ്ടാഴ്ചയ്ക്കകം പ്രതികളെ പിടിക്കാന്‍ നിര്‍ദേശം
reporter
ജിഷ്ണു പ്രണോയ് മരിച്ച കേസില്‍ അന്വേഷണത്തിനു പ്രത്യേക സംഘത്തെ നിയമിച്ചു. ക്രൈംബ്രാഞ്ച് എഡിജിപി നിഥിന്‍ അഗര്‍വാളിന്റെ നേതൃത്വത്തിലാണ് അന്വേഷണം. മുഴുവന്‍ പ്രതികളെയും രണ്ടാഴ്ചയ്ക്കകം പിടിക്കാനാണ് ഡിജിപിയുടെ നിര്‍ദേശം. തിരുവനന്തപുരത്തുചേര്‍ന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗമാണ് പുതിയ സംഘം രൂപീകരിച്ചത്.

ജിഷ്ണു പ്രണോയ് മരിച്ച കേസില്‍ പ്രതികളുടെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധിച്ച് ഡിജിപി ഓഫിസിനു മുന്നില്‍ സമരം ചെയ്യാനെത്തിയ ജിഷ്ണുവിന്റെ കുടുംബത്തെ പൊലീസ് ബുധനാഴ്ച തടഞ്ഞിരുന്നു. ഇവരെ ബലം പ്രയോഗിച്ച് അറസ്റ്റുചെയ്തു നീക്കിയ പൊലീസ് നടപടിയില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് നടപടി.

ജിഷ്ണു പ്രണോയിയെ കോപ്പിയടിച്ചെന്നു രേഖയുണ്ടാക്കി കുടുക്കുകയായിരുന്നുവെന്നു പൊലീസ് കണ്ടെത്തിയിരുന്നു. ജിഷ്ണുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ടു നെഹ്‌റു ഗ്രൂപ്പ് ഓഫ് എജ്യുക്കേഷനല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സ് ചെയര്‍മാന്‍ പി..കൃഷ്ണദാസ് ഉള്‍പ്പെടെ അഞ്ചു പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തിരുന്നു.
 
Other News in this category

 
 




 
Close Window