Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 18th Nov 2017
 
 
ബിസിനസ്‌
  Add your Comment comment
വാട്‌സ് ആപ്പില്‍ ഓണ്‍ലൈന്‍ പേമെന്റ് സംവിധാനം ഒരുങ്ങുന്നു
reporter
വാട്‌സ്ആപ്പ് ഡിജിറ്റല്‍ പേയ്‌മെന്റ് സര്‍വീസുകളിലേക്ക് ചുവടു വെയ്ക്കുന്നു. ആഗോളതലത്തില്‍ ഇന്ത്യയിലാണ് ഈ സേവനം ആദ്യം പരീക്ഷിക്കാനൊരുങ്ങുന്നത്.ആറു മാസത്തിനുള്ളില്‍ ഈ സേവനം നിലവില്‍ കൊണ്ടുവരാനാണ് വാട്‌സ്ആപ്പ് ശ്രമിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നോട്ടു നിരോധനത്തിനെതുടര്‍ന്ന് രാജ്യത്തെ ഡിജിറ്റല്‍ ഇടപാടുകള്‍ വലിയതോതില്‍ വര്‍ധിച്ചിട്ടുണ്ട്. വാട്‌സ്ആപ്പിനെ സംബന്ധിച്ചിടത്തോളം 200 കോടി ജനങ്ങളുള്ള ഇന്ത്യ ഒരു വലിയ വിപണി തന്നെയാണ്. അതുകൊണ്ടു തന്നെ ഡിജിറ്റല്‍ പേയ്‌മെന്റുകളെ രാജ്യത്ത് വികസിപ്പിക്കുന്നതിനുള്ള സാധ്യതകള്‍ പരീക്ഷിക്കുകയാണെന്നും ഇതു സംബന്ധിച്ചുള്ള കാര്യങ്ങള്‍ ഗവണ്‍മെന്റിനോടു സംസാരിച്ചിട്ടുണ്ടെന്നും വാട്‌സ്ആപ്പ് സഹസ്ഥാപകന്‍ ബ്രയാന്‍ ആക്ടണ്‍ ഫെബ്രുവരിയില്‍ വെളിപ്പെടുത്തിയിരുന്നു.
 
Other News in this category

 
 




 
Close Window