Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=84.04 INR  1 EURO=72.84 INR
ukmalayalampathram.com
Wed 24th May 2017
 
 
ഇന്ത്യ/ കേരളം
  Add your Comment comment
മലപ്പുറത്ത് ബുധനാഴ്ച ഉപ തെരഞ്ഞെടുപ്പ്
reporter
മലപ്പുറം ഉപതെരഞ്ഞെടുപ്പിന്റെ പരസ്യപ്രചരണം അവസാനിച്ചു. ഇനി നിശബ്ദ പ്രചരണത്തിന്റെ മണിക്കൂറുകള്‍. ബുധനാഴ്ചയാണ് വോട്ടെടുപ്പ്. മൂന്നാഴ്ച നീണ്ട പ്രചരണമാണ് അവസാനിച്ചത്. മൂന്ന് മുന്നണികള്‍ക്കും വ്യത്യസ്തമായ സ്ഥലങ്ങളിലാണ് കൊട്ടിക്കലാശത്തിന് അനുവദിച്ചത്.

മണ്ഡലത്തിലെ ആധിപത്യം നിലനിര്‍ത്തുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് യു.ഡി.എഫ് ക്യാമ്പ് കരുത്തനായ പി.കെ കുഞ്ഞാലിക്കുട്ടിയെ തന്നെ രംഗത്തിറക്കിയത്. എ.കെ ആന്റണി, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരും മറ്റ് ഘടകകക്ഷി നേതാക്കളും ദിവസങ്ങളോളം മണ്ഡലത്തില്‍ സജീവമായിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇ. അഹമ്മദിന് ലഭിച്ച 1,94,739 വോട്ടിന്റെ ഭൂരിപക്ഷം വര്‍ധിപ്പിക്കുക എന്നതാണ് യു.ഡി.എഫ് ലക്ഷ്യം.

എം.ബി ഫൈസല്‍ എന്ന യുവ സ്ഥാനാര്‍ത്ഥിയിലൂടെ ഒരു അട്ടിമറി ജയമാണ് ഇടതുമുന്നണി പ്രതീക്ഷിക്കുന്നത്. ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദനും മുഖ്യമന്ത്രി പിണറായി വിജയനും അടക്കം പ്രധാന നേതാക്കള്‍ ഇടത് മുന്നണിക്ക് വേണ്ടി മണ്ഡലത്തില്‍ എത്തി. മന്ത്രി എ.കെ ശശീന്ദ്രന്റെ രാജിയും ജിഷ്ണു കേസും ഇടതുമുന്നണിയെ പ്രതിരോധത്തിലാക്കിയ വിഷയങ്ങളാണ്.

എന്‍. ശ്രീപ്രകാശാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥി. കഴിഞ്ഞ തെരഞ്ഞെടുപ്പിലും ശ്രീപ്രകാശ് തന്നെയായിരുന്നു ബി.ജെ.പി സ്ഥാനാര്‍ത്ഥി. കുമ്മനം രാജശേഖരന്‍ തന്നെ മണ്ഡലത്തില്‍ ക്യാമ്പ് ചെയ്താണ് പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. താന്‍ വിജയിച്ചാല്‍ മണ്ഡലത്തില്‍ നല്ല ബീഫ് ലഭ്യമാക്കുമെന്ന ശ്രീപ്രകാശിന്റെ പ്രസ്താവന ബി.ജെ.പി ക്യാംപിനെ വെട്ടിലാക്കി.
 
Other News in this category

 
 




 
Close Window