Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 15th Dec 2017
 
 
സിനിമ
  Add your Comment comment
വേട്ടയാടിയവരുടെ പേരുകള്‍ ദിലീപ് തുറന്നു പറഞ്ഞു : അഭിമുഖം ഓണ്‍ലൈനില്‍ വൈറലായി
reporter
'മകളുടെ ഭാവി ഓര്‍ത്താണ് ഞാന്‍ മൗനം പാലിക്കുന്നത്. ആദ്യ ഭാര്യ നല്ലൊരു ജീവിതം നയിച്ച് അവരുടെ ജോലിയും കാര്യങ്ങളുമായി മുന്നോട്ട് പോകുന്നുണ്ട്. എന്റെ മകളുടെ പഠിപ്പ്, ഭാവി ഇതു മാത്രമാണ് എന്റെ ഉല്‍ക്കണ്ഠ, മറ്റൊന്നുമില്ല. ' വന്‍ വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ദീര്‍ഘ നാളത്തെ മൗനത്തിനുമൊടുവില്‍ മലയാളത്തിന്റെ പ്രീയ താരം ദിലീപ് മനോരമ ഓണ്‍ലൈനിനോട് മനസ്സു തുറന്നു. തന്റെ ജീവിതത്തില്‍ ഉപദ്രവമുണ്ടാക്കിയ മാധ്യമ പ്രവര്‍ത്തകരുടെ പേരുകള്‍ ദിലീപ് പേരെടുത്തു പറഞ്ഞു.

നടി ആക്രമിക്കപ്പെട്ട സംഭവത്തിലും മനപ്പൂര്‍വ്വം ആരോപണങ്ങള്‍ ഉന്നയിച്ചത് ദിലീപിന്റെ പേരിലായിരുന്നു. തളരില്ലെന്നുറപ്പിച്ചിട്ടും ആ നിമിഷം ആത്മഹത്യയെക്കുറിച്ച് പോലും ചിന്തിച്ചെന്ന് ദിലീപ് പറയുന്നു. മകളെയോര്‍ത്താണ് പിടിച്ചു നിന്നത്. സ്വകാര്യ ജീവിതം വലിച്ചിഴയ്ക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. തന്റെ ജീവിതത്തിലെ കുഴപ്പങ്ങളെല്ലാം കാവ്യയാണെന്ന തരത്തിലാണ്് വാര്‍ത്തകള്‍ പ്രചരിക്കുന്നത്. ആദ്യ വിവാഹം തകരാന്‍ കാരണം കാവ്യയല്ലെന്ന് ദൈവത്തെ മുന്‍നിര്‍ത്തി പറയുന്നു. ഞാനും എന്റെ ഭാര്യയും തമ്മില്‍ ശക്തമായ കൂട്ടുകെട്ട് ഉണ്ടായിരുന്നു. അതിനിടയിലാണ് സങ്കടകരമായ ചില സംഭവങ്ങളുണ്ടായത്. - ദിലീപ് പറയുന്നു.
 
Other News in this category

 
 




 
Close Window