Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 15th Dec 2017
 
 
കായികം
  Add your Comment comment
തിരിച്ചുവരവ് പ്രഖ്യാപിച്ച് വിരാട് കോഹ്‌ലി
reporter
തന്റെ തിരിച്ചുവരവ് പ്രഖ്യാപിച്ച് ബംഗളൂര്‍ ടീം നായകന്‍ വിരാട് കോഹ്‌ലി തിരിച്ചെത്തുന്നു. സ്വന്തം തട്ടകത്തില്‍ 14 ന് മുംബൈയ്‌ക്കെതിരെ നടക്കുന്ന മത്സരത്തിലാണ് അരങ്ങേറ്റം കുറിക്കുന്നതെന്ന് കോഹ്‌ലി വ്യക്തമാക്കി. ഐപിഎല്‍ മത്സരങ്ങള്‍ തുടങ്ങുന്നതിന് മുമ്പ് തന്നെ ശ്രദ്ധ നേടിയ വാര്‍ത്തയാണ് ബംഗളൂരു റോയല്‍ ചാലഞ്ചേഴ്‌സിന്റെ നായകന്‍ വിരാട് കൊഹ്‌ലിയുടെ അഭാവം. 120 ശതമാനം കായികക്ഷമത വീണ്ടെടുത്ത ശേഷം മാത്രമെ കളത്തിലിറങ്ങൂ എന്ന് കൊഹ്‌ലി വ്യക്തമാക്കിയത് ആശങ്കകള്‍ക്ക് ആക്കം കൂട്ടി.

എന്നാല്‍ എല്ലാ അഭ്യൂഹങ്ങള്‍ക്കും വിരാമമിട്ടുകൊണ്ടാണ് കൊഹ്‌ലി തന്നെ തന്റെ തിരിച്ചുവരവിന്റെ തിയതി പ്രഖ്യാപിച്ചിരിക്കുന്നത്. ഏപ്രില്‍ 14ന് ബംഗളൂരു ടീമിന്റെ സ്വന്തം തട്ടകമായ ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ കളിക്കുമെന്നാണ് ഇന്ത്യന്‍ നായകന്‍ അറിയിച്ചിട്ടുള്ളത്. കളത്തില്‍ തിരിച്ചെത്തുന്നതിനായി കാത്തിരിക്കാനാകുന്നില്ലെന്ന അടിക്കുറിപ്പോടെ ഇന്‍സ്റ്റാഗ്രാം പോസ്റ്റിലാണ് കൊഹ്‌ലി തന്റെ തിരിച്ചുവരവ് പ്രഖ്യാപിച്ചിരിക്കുന്നത്.
 
Other News in this category

 
 




 
Close Window