Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=85.72 INR  1 EURO=76.35 INR
ukmalayalampathram.com
Mon 16th Oct 2017
 
 
UK Special
  Add your Comment comment
ഐറിഷ് പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുന്നവരുടെ എണ്ണത്തില്‍ 68 ശതമാനം വര്‍ധന
reporter

ലണ്ടന്‍: ബ്രക്‌സിറ്റ് നടപടികള്‍ ആരംഭിച്ചപ്പോള്‍ മുതല്‍ തന്നെ ഐറിഷ് പാസ്‌പോര്‍ട്ടിനായി അപേക്ഷിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധന രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ഈ വര്‍ഷം ആരംഭിച്ചപ്പോള്‍ ഈ പ്രവണത വര്‍ധിക്കുകയാണ് ഉണ്ടായത്. 2017 ആദ്യ പാദത്തില്‍ തന്നെ ഐറിഷ് പാസ്‌പോര്‍ട്ടിനായി അപേക്ഷിച്ചവരുടെ എണ്ണത്തില്‍ 68 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വടക്കന്‍ അയര്‍ലന്‍ഡ്, ബ്രിട്ടന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് അപേക്ഷിക്കുന്നത്. ഐറിഷ് റിപ്പബ്ലിക് വിദേശകാര്യ മന്ത്രാലയം തന്നെയാണ് ഈ കണക്ക് പുറത്തുവിട്ടിരിക്കുന്നത്. ഐറിഷ് പാസ്‌പോര്‍ട്ട് ലഭിച്ചാല്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ഇപ്പോള്‍ നല്‍കിക്കൊണ്ടിരിക്കുന്ന എല്ലാ ആനുകൂല്യങ്ങളും ലഭിക്കുമെന്നതാണ് പ്രത്യേകത. 

മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 2016 ല്‍ ഐറിഷ് പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുന്നവരുടെ എണ്ണത്തില്‍ 27 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയിരുന്നത്. ഇതില്‍ 42 ശതമാനവും ബ്രിട്ടനില്‍ നിന്നായിരുന്നു. എന്നാല്‍ ഇക്കൊല്ലം ആരംഭിച്ചപ്പോള്‍ തന്നെ വന്‍ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കണക്ക് പ്രകാരം 51,079 അപേക്ഷരാണ് പാസ്‌പോര്‍ട്ടിനായി സമീപിച്ചിരിക്കുന്നത്. ഇതില്‍ 23,181 പേര്‍ ബ്രിട്ടനില്‍ നിന്നാണ്. 2016 ല്‍ ഇത് 13,722 ആയിരുന്നു. മാതാപിതാക്കളോ മുത്തശന്‍മാരോ മുത്തശിമാരോ ഐറിഷ് പൗരന്മാരായിട്ട് ഉള്ളവര്‍ക്ക് പാസ്‌പോര്‍ട്ടിന് അപേക്ഷിക്കാം.


 

 
Other News in this category

 
 




 
Close Window