Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 19th Jan 2018
 
 
സിനിമ
  Add your Comment comment
'വിഡിയോ എടുക്കാന്‍ സമ്മതിച്ചില്ലെങ്കില്‍ മുറിയിലേക്കു കൊണ്ടുപോകും. മയക്കുമരുന്നു കുത്തിവച്ച ശേഷം ബലാത്സംഗം ചെയ്യും. അതു വിഡിയോയില്‍ പകര്‍ത്തും. ' ഭാവന തുറന്നു പറയുന്നു
reporter
'വിഡിയോ എടുക്കാന്‍ സമ്മതിച്ചില്ലെങ്കില്‍ ഒരു ഫ്‌ലാറ്റില്‍ കൊണ്ടുപോകും. അവിടെ അഞ്ചുപേര്‍ കാത്തിരിക്കുകയാണ്. മയക്കുമരുന്നു കുത്തിവച്ച ശേഷം ബലാത്സംഗം ചെയ്യും. അതു വിഡിയോയില്‍ പകര്‍ത്തും. പിന്നെ എന്തൊക്കെ സംഭവിക്കുമെന്ന് പറയാന്‍ പറ്റില്ല. ഇതിനിടെ അവന്‍ എന്നെ പല രീതിയിലും ഉപദ്രവിക്കുന്നുണ്ടായിരുന്നു. ഒരുപാട് സംഭവവികാസങ്ങള്‍ ആ വണ്ടിക്കുള്ളില്‍ നടന്നു. ശരിക്കും നിസഹായയാകുക എന്നു പറയില്ലേ അതായിരുന്നു എന്റെ അവസ്ഥ' - തട്ടിക്കൊണ്ടു പോകലിനു ശേഷം സങ്കടത്തോടെ ഭാവന നല്‍കിയ അഭിമുഖം വനിത മാസിക പ്രസിദ്ധീകരിച്ചു.

എനിക്കൊന്നേ നമ്മുെട പെണ്‍കുട്ടികളോടു പറയാനുള്ളൂ. ചതിക്കുഴികളില്‍ പെടുമ്പോള്‍ നിങ്ങള്‍ തളരരുത്, പതറരുത്, കൂടുതല്‍ ജാഗരൂകരാകണം.'എന്തായിരുന്നു യഥാര്‍ഥത്തില്‍ അന്നു സംഭവിച്ചത്? കേരള മനഃസാക്ഷിയെ ഞെട്ടിച്ച സംഭവങ്ങളുടെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തുകയാണ് ഭാവന.

തൃശൂരിലെ വീട്ടില്‍ നിന്ന് കൊച്ചിയിലേക്കു ഞാന്‍ പുറപ്പെട്ടത് സന്ധ്യ കഴിഞ്ഞാണ്. സമയം നോക്കി ചെയ്യാവുന്ന ജോലിയല്ല സിനിമാ അഭിനയം എന്ന് എല്ലാവര്‍ക്കും അറിയാം. മാത്രമല്ല എന്നെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി രാത്രിയും പകലുമൊക്കെ യാത്ര ചെയ്യുകയാണ്. ഇതുവരെ ഒരു പ്രശ്‌നവും ഉണ്ടായിട്ടില്ല.
അതിനിടയിലാണ് പിന്നാലെ വന്ന കാറ്ററിങ് വാന്‍ ഞാന്‍ സഞ്ചരിച്ച വാഹനത്തില്‍ ഇടിക്കുന്നതും എന്റെ ഡ്രൈവറും വാനിലുള്ളവരുമായി ചില വാക്കുതര്‍ക്കം ഉണ്ടാകുന്നതും. പെട്ടെന്ന് രണ്ടു പേര്‍ പിന്‍സീറ്റില്‍ എന്റെ ഇരുവശവുമായി കയറി. എന്റെ കൈയില്‍ ബലമായി പിടിച്ചു. മൊബൈല്‍ ഫോണ്‍ പിടിച്ചു വാങ്ങി.
ഒരു പരിചയവും ഇല്ലാത്ത ആള്‍ക്കാരാണു വണ്ടിയില്‍ എനിക്കിരുവശവും ഇരിക്കുന്നത്. ആദ്യത്തെ അഞ്ചുമിനിറ്റ് എന്താണു സംഭവിച്ചത് എന്നു പറയാന്‍ പോലും ഇപ്പോഴും വാക്കുകളില്ല. എനിക്കു തന്നെ എന്റെ മാനസികാവസ്ഥ നിയന്ത്രിക്കാന്‍ കഴിയാതെ വന്നു. ശരീരം വല്ലാതെ തണുത്തു. പിന്നെയാണ് ഞാന്‍ യാഥാര്‍ഥ്യബോധം വീണ്ടെടുത്തത്.
കാറ്ററിങ് വാന്‍ അപ്പോഴും പിന്നാലെയുണ്ട്. ഇടയ്ക്ക് ഡ്രൈവറോടു പറഞ്ഞ് കാര്‍ നിര്‍ത്തിക്കുന്നു, ചിലര്‍ ഇറങ്ങുന്നു, മറ്റു ചിലര്‍ കയറുന്നു. അതോടെ എനിക്ക് എന്തോ ചില പിശകുകള്‍ തോന്നിത്തുടങ്ങി. ഒരു അപകടം അടുത്തെത്തിയതു പോലെ. ഞാന്‍ പയ്യെപ്പയ്യെ മന:സാന്നിധ്യം വീണ്ടെടുത്തു. പിന്നാലെയുള്ള കാറ്ററിങ് വാനിന്റെ നമ്പര്‍ ഞാന്‍ നോക്കി മനസ്സില്‍ ഉരുവിട്ട് കാണാതെ പഠിക്കാന്‍ തുടങ്ങി. ഒപ്പം കയറിയിരിക്കുന്നവരുടെ ഓരോ മാനറിസങ്ങളും ലക്ഷണങ്ങളും സൂക്ഷിച്ചു മനസ്സിലാക്കി. കാര്‍ നിര്‍ത്തുന്നത് എവിടെയാണന്നു തിരിച്ചറിയാന്‍ ചുറ്റുമുള്ള സൈന്‍ ബോര്‍ഡുകളും മറ്റു കാര്യങ്ങളും നോക്കി മനസ്സില്‍ ഉറപ്പിച്ചു. ഒപ്പമുള്ളവര്‍ക്ക് ഒരു സംശയവും തോന്നാത്ത രീതിയിലാണ് ഞാന്‍ ഇതൊക്കെ ചെയ്തത്.
ഇതിനിടയില്‍ പ്രധാനവില്ലനും കാറില്‍ കയറി. ഹണീ ബി ടുവിന്റെ ഷൂട്ടിങിന് ഗോവയില്‍പോയപ്പോള്‍ എയര്‍പോര്‍ട്ടില്‍ എന്നെ വിളിക്കാന്‍ വന്നത് ഇയാളായിരുന്നു. അങ്ങനെ പരിചയമുണ്ട്. അയാളാണ് കാറില്‍വച്ച്, ഇത് എനിക്കെതിരെയുള്ള ക്വട്ടേഷനാണെന്നും അതു തന്നത് ഒരു സ്ത്രീയാെണന്നും പറയുന്നത്. ഞങ്ങള്‍ക്ക് നിന്റെ വിഡിയോ എടുക്കണം. ബാക്കി ഡീല്‍ ഒക്കെ അവര്‍ സംസാരിച്ചിച്ചോളും എന്നും പറഞ്ഞു.
 
Other News in this category

 
 
 
Close Window