Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 18th Nov 2017
 
 
ഇന്ത്യ/ കേരളം
  Add your Comment comment
ശബരിമല ക്ഷേത്രത്തില്‍ സ്ത്രീകള്‍ ദര്‍ശനം നടത്തുന്ന ഫോട്ടോ പ്രചരിക്കുന്നു: അന്വേഷണത്തിന് ഉത്തരവ്
reporter
ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തുന്ന ചിത്രങ്ങള്‍ പ്രചരിച്ച സംഭവത്തില്‍ ദേവസ്വം ബോര്‍ഡ് അന്വേഷണത്തിന് ഉത്തരവിട്ടു. സന്നിധാനത്ത് പത്തിനും അമ്പതിനുമിടയില്‍ പ്രായമുള്ള സ്ത്രീകള്‍ പ്രവേശിക്കുന്നതിന് വിലക്ക് നിലനില്‍ക്കുന്ന സാഹചര്യത്തിലാണിത്. 

സംഭവം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ചിത്രങ്ങളുടെ ആധികാരികത പരിശോധിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൊല്ലത്തുനിന്നുള്ള ഒരു വ്യവസായിക്ക് സന്നിധാനത്ത് പ്രത്യേക പരിഗണന നല്‍കിയതായി പരാതി ലഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

വ്യവസായിക്കൊപ്പം ചില സ്ത്രീകളും ശബരിമലയില്‍ എത്തിയതായി പരാതിയില്‍ പറയുന്നുണ്ട്. വിഐപി ദര്‍ശനം അനുവദിക്കാനാവില്ല. ഇത്തരം നടപടികള്‍ അവസാനിപ്പിക്കാന്‍ നടപടി സ്വീകരിക്കും മന്ത്രി കൂട്ടിച്ചേര്‍ത്തു.
 
Other News in this category

 
 




 
Close Window