Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=82.79 INR  1 EURO=69.77 INR
ukmalayalampathram.com
Thu 27th Apr 2017
 
 
UK Special
  Add your Comment comment
രാജ്യത്ത് അപകടകാരിയായ മയക്കുമരുന്ന് എത്തിയിരിക്കുന്നു, രണ്ടു ദിവസത്തിനുള്ളില്‍ മരിച്ചത് ആറു പേര്‍
reporter

ലണ്ടന്‍: രാജ്യത്ത് അപകടകാരിയായ മയക്കുമരുന്ന് എത്തിയതായി പൊലീസിന്റെ മുന്നറിയിപ്പ്. നാല്‍പ്പത്തിയെട്ട് മണിക്കൂറിനുള്ളില്‍ ഇത് ഉപയോഗിച്ച ആറു പേരാണ് മരിച്ചത്. ഈസ്റ്റര്‍ ദിനത്തിലാണ് സംഭവം. ഹെറോയിന്റെ ഏറ്റവും അപകടകാരിയായ മയക്കുമരുന്നാണ് ഇപ്പോള്‍ വിപണിയില്‍ ലഭിക്കുന്നതെന്നും ആരും ഇത് ഉപയോഗിച്ച് നോക്കരുതെന്നും പൊലീസ് മുന്നറിയിപ്പില്‍ പറയുന്നു. ഹള്‍, ഈസ്റ്റ് യോര്‍ക്ക്‌ഷെയര്‍ എന്നിവിടങ്ങളിലാണ് ഈ മയക്കുമരുന്ന് സുലഭം. എട്ടാഴ്ചയ്ക്കുള്ളില്‍ ഏഴു പേര്‍ മരണത്തിന് കീഴടങ്ങിയതായി പൊലീസ് അറിയിച്ചു. ബാര്‍ണ്‍സെലിയില്‍ നാലും ലീഡ്‌സിലും നോര്‍മാന്റണിലും രണ്ടു പേര്‍ വീതവുമാണ് മരിച്ചത്. മരിച്ചവരില്‍ നാലു സ്ത്രീകള്‍ ഉള്‍പ്പെടും. എ ക്ലാസ് മയക്കുമരുന്നിന്റെ ഗണത്തില്‍പ്പെടുന്നതാണ് ഇതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 

ഹെറോയിന്‍, കൊക്കെയ്ന്‍, എല്‍എസ്ഡി, മെതഡോണ്‍ എന്നിവയാണ് എ ക്ലാസ് മയക്കുമരുന്നുകള്‍. മാതാപിതാക്കളാണ് ഇക്കാര്യത്തില്‍ ശ്രദ്ധചെലുത്തേണ്ടതെന്നും ഇതില്‍ യാതൊരു വിട്ടുവീഴ്ചയും പാടില്ലെന്നും പൊലീസ് അറിയിച്ചു. ഈ മയക്കുമരുന്ന് എവിടെ നിന്നാണ് വരുന്നതെന്ന് ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇതിനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. രാജ്യത്ത് ഏറ്റവും കുടുതല്‍ മയക്കുമരുന്നു വില്‍ക്കുന്ന പ്രദേശമായി യോര്‍ക്ക്‌ഷെയര്‍ മാറിയിരിക്കുകയാണ്. ഇതോടൊപ്പം മരണവും. ഓരോ വര്‍ഷവും ഇവിടെ നിന്ന് പിടികൂടുന്ന മയക്കുമരുന്നുകളുടെ അളവില്‍ വര്‍ധന രേഖപ്പെടുത്തുകയാണ്.


 

 
Other News in this category

 
 




 
Close Window