Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=87.40 INR  1 EURO=77.23 INR
ukmalayalampathram.com
Sun 24th Sep 2017
 
 
വാര്‍ത്തകള്‍
  Add your Comment comment
ജനറിക് മരുന്നുകള്‍ കുറിക്കണമെന്ന് നിര്‍ബന്ധമാക്കും: പ്രധാനമന്ത്രി
REPORTER

അഹമ്മദാബാദ്: ഡോക്ടര്‍മാര്‍ വിലകുറഞ്ഞ ജനറിക് മരുന്നുകള്‍ രോഗികള്‍ക്ക് കുറിച്ചുനല്‍കുന്നത് നിര്‍ബന്ധമാക്കിക്കൊണ്ട് നിയമം കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു.സര്‍ക്കാര്‍ പ്രധാനമരുന്നുകള്‍ക്ക് വില നിശ്ചയിച്ചുനല്‍കിയിട്ടും ഡോക്ടര്‍മാര്‍ കൂടിയവിലയ്ക്കുള്ള മരുന്നുകള്‍ എഴുതുന്നത് ഒഴിവാക്കാനാണിത്. ഡോക്ടര്‍മാരുടെ കുറവ്, ചികിത്സയുടെ ചെലവ് എന്നിവ രാജ്യത്തെ മധ്യവര്‍ഗത്തിന്റെയും പാവപ്പെട്ടവരുടെയും ജീവിതം തകര്‍ക്കുകയാണ്. ഇത് പരിഹരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത് സൂറത്തില്‍ സ്വകാര്യ ആസ്പത്രി ഉദ്ഘാടനംചെയ്യവേ മോദി പറഞ്ഞു.

എഴുന്നൂറു പ്രധാനപ്പെട്ട മരുന്നുകള്‍ക്ക് നിശ്ചിതവില തീരുമാനിച്ചതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഹൃദയചികിത്സയില്‍ ഉപയോഗിക്കുന്ന സ്റ്റെന്റുകള്‍ക്ക് വില കുറച്ചു. മരുന്നുകമ്പനികളോട് അത് പാലിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. വിലകുറഞ്ഞ ജനറിക് മരുന്നുകള്‍ ആവശ്യത്തിന് ലഭ്യമാക്കുന്നുണ്ടെങ്കിലും പല ഡോക്ടര്‍മാരും വിലയേറിയ മരുന്നുകള്‍തന്നെ ശുപാര്‍ശ ചെയ്യുന്നു. പാവങ്ങള്‍ക്ക് മനസ്സിലാകാത്ത അക്ഷരങ്ങളിലാണ് ഈ എഴുത്ത്. ഏതെങ്കിലും സ്വകാര്യ മരുന്നുകടയില്‍ നിന്നും വലിയതുക കൊടുത്ത് അത് വാങ്ങാന്‍ രോഗി നിര്‍ബന്ധിതനാകും. ഈ സ്ഥിതി അവസാനിപ്പിക്കാനായി നിയമം കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നത്.

കുറിപ്പടിയില്‍ ജനറിക് മരുന്നുതന്നെ ഡോക്ടര്‍ എഴുതണമെന്ന് നിര്‍ബന്ധമാക്കും. മരുന്നുകമ്പനികള്‍ തന്നോട് കോപിച്ചാലും അത് കാര്യമാക്കില്ലെന്നും മോദി പറഞ്ഞു. താന്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ജനക്ഷേമകരമായ തീരുമാനങ്ങള്‍ എടുത്തത് പലരെയും ശത്രുക്കളാക്കി. ഇപ്പോള്‍ ഡല്‍ഹിയിലും അത് തുടരുന്നു. എല്ലാ ദിവസവും ആരെയെങ്കിലും ദേഷ്യംപിടിപ്പിക്കുന്നത് ശീലമായിട്ടുണ്ട്. ആ കൂട്ടത്തില്‍ മരുന്നുകമ്പനികളും ഉണ്ടെന്നുമാത്രംപ്രധാനമന്ത്രി പറഞ്ഞു.

ഒരു ഇടത്തരം കുടുംബത്തില്‍പോലും ഒരാള്‍ക്ക് ഗൗരവമുള്ള രോഗംവന്നാല്‍ ജീവിതം താറുമാറാവുകയാണെന്ന് മോദി ചൂണ്ടിക്കാട്ടി. മകളുടെ വിവാഹവും വീടുനിര്‍മാണവുമൊക്കെ മുടങ്ങും. ഇത് പരിഹരിക്കാനാണ് ജന്‍ ഔഷധി പരിയോജന എന്ന നയം കൊണ്ടുവന്ന് ചികിത്സാച്ചെലവുകള്‍ ലഘൂകരിക്കാന്‍ ശ്രമിച്ചത്. വാജ്‌പേയി സര്‍ക്കാരിനുശേഷം ഇപ്പോഴാണ് ആരോഗ്യമേഖലയില്‍ ഇങ്ങനെയൊരു ശ്രമം നടക്കുന്നത്. സര്‍ക്കാരിന്റെ 'സ്വച്ഛതാ അഭിയാന്‍' രോഗപ്രതിരോധത്തെകൂടി ഉദ്ദേശിച്ചുള്ളതാണ്. യോഗയും മറ്റും പ്രചരിപ്പിക്കുന്നതും ഇതിന്റെ ഭാഗമാണ് അദ്ദേഹം പറഞ്ഞു.

 
Other News in this category

 
 




 
Close Window