Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 14th Dec 2017
 
 
UK Special
  Add your Comment comment
അപ്രതീക്ഷിത തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തില്‍ ഞെട്ടി ബ്രിട്ടീഷ് ജനത
reporter

ലണ്ടന്‍: ബ്രക്‌സിറ്റ് പ്രഖ്യാപനത്തിന് ശേഷം പ്രധാനമന്ത്രി തെരേസ മേയ് അധികാരമൊഴിയുമെന്ന് നേരത്തേ തന്നെ യുകെ മലയാളം പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു കൊണ്ട് കഴിഞ്ഞ ദിവസം തെരേസ മേയ് എല്ലാവരെയും ഞെട്ടിച്ചത്. 2020 ല്‍ മാത്രം ഇനി പോളിങ് ബൂത്തിലേക്ക് പോയാല്‍ മതിയെന്ന് ആശ്വസിച്ചിരുന്ന ബ്രിട്ടീഷ് ജനതയ്ക്ക് ഈ പ്രഖ്യാപനം തികഞ്ഞ ഞെട്ടല്‍ ആണ് ഉണ്ടാക്കിയത്. തെരഞ്ഞെടുപ്പിന് ഇനി ആറാഴ്ച മാത്രം അവശേഷിക്കെ എന്തു ചെയ്യണമെന്ന് അറിയാതെ വിഷമിക്കുകയാണ് പാര്‍ട്ടികളും ജനങ്ങളും. എല്ലാ നടപടികളും വേഗത്തിലാക്കാന്‍ ഉദ്യോഗസ്ഥരും ഓട്ടത്തിലായി. ബ്രക്‌സിറ്റ് നടപടികള്‍ വേഗത്തിലാക്കാന്‍ വന്‍ ഭൂരിപക്ഷം ആവശ്യമാണെന്ന് വന്നതിനാലാണ് ഇത്തരമൊരു നീക്കത്തിന് തെരേസ തയാറായത്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് വ്യക്തമായ ഭൂരിപക്ഷം ലഭിച്ചാല്‍ ബ്രക്‌സിറ്റ് നടപടികള്‍ സുഗമമാകുമെന്നാണ് തെരേസയുടെയും മറ്റുള്ളവരുടെയും വിശ്വാസം. അതിനാണ് ഇത്തരമൊരു നീക്കം നടത്തിയതും. ്അതേസമയം, ശക്തമായ തിരിച്ചുവരവ് നടത്താനുള്ള ഒരുക്കത്തിലാണ് ലേബര്‍ പാര്‍ട്ടിയും എസ്എന്‍പിയും. ബ്രക്‌സിറ്റിനോട് ജനങ്ങള്‍ക്ക് അനുകൂല തീരുമാനമാണോ ഉള്ളതെന്ന് അറിയാന്‍ കൂടിയാണ് ഈ പൊതുതെരഞ്ഞെടുപ്പ് നടത്തുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. 

ഇതിനിടെ ഇത് ഏറ്റവുമധികം തിരിച്ചടിയായത് സ്‌കോട്ട്‌ലന്‍ഡിലെ എസ്എന്‍പിക്കാണ്. സ്വതന്ത്ര സ്‌കോട്ട്‌ലന്‍ഡിനായി രണ്ടാം ഹിതപരിശോധന വേണമെന്ന ഇവരുടെ ആവശ്യത്തിനാണു തിരഞ്ഞെടുപ്പു പ്രഖ്യാപനം ഏറ്റവും വലിയ തിരിച്ചടിയായത്. ഭരണകക്ഷിക്ക് അനുകൂലമായി രാജ്യം വീണ്ടും വോട്ടുചെയ്യുകയും സ്‌കോട്ട്‌ലന്‍ഡില്‍നിന്ന് അവര്‍ക്കു നല്ലൊരു ശതമാനം വോട്ട് നേടാനാകുകയും ചെയ്താല്‍ ബ്രെക്‌സിറ്റിന് എതിരായ എസ്എന്‍പിയുടെ നിലപാടു മയപ്പെടുത്തേണ്ടിവരും. പ്രാദേശികവാദം ഉയര്‍ത്തി കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സ്‌കോട്ട്‌ലന്‍ഡിലെ 59ല്‍ 56 സീറ്റും നേടിയ സ്‌കോട്ടീഷ് നാഷണല്‍ പാര്‍ട്ടിക്ക് ബ്രക്‌സിറ്റ് വിരുദ്ധ നിലപാട് എടുക്കുമ്പോള്‍ ഈ പിന്തുണ നിലനിര്‍ത്താനാകുമോ എന്നു സംശയമാണ്. നിലവിലുള്ള സീറ്റുകള്‍ നിലനിര്‍ത്താനായില്ലെങ്കില്‍ സ്വതന്ത്ര സ്‌കോട്ട്‌ലന്‍ഡ് എന്ന അവരുടെ ചിരകാല അഭിലാഷം ഉപേക്ഷിക്കേണ്ടിയും വരും.

 
Other News in this category

 
 




 
Close Window