Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=83.11 INR  1 EURO=71.99 INR
ukmalayalampathram.com
Tue 30th May 2017
 
 
വാര്‍ത്തകള്‍
  Add your Comment comment
മന്നാര്‍ഗുഡി മാഫിയയെ അമ്മ പക്ഷം പുറത്താക്കി; ദിനകരനെതിരെ ഡല്‍ഹി പൊലീസിന്റെ ലുക്കൗട്ട് നൊട്ടീസ്
REPORTER

ചെന്നൈ: തിരഞ്ഞെടുപ്പ് കമ്മിഷന് കോഴ വാഗ്ദാനം ചെയ്ത സംഭവത്തില്‍ എഐഎഡിഎംകെ നേതാവ് ടിടിവി ദിനകരനെതിരെ ഡല്‍ഹി പൊലീസ് ലുക്കൗട്ട് നൊട്ടീസ് പുറപ്പെടുവിച്ചു. രാജ്യം വിടാന്‍ സാധ്യതയുണ്ടെന്ന നിഗമനത്തെ തുടര്‍ന്നാണ് ദിനകരനെതിരെ ലുക്കൗട്ട് നൊട്ടീസ് പുറപ്പെടുവിച്ചത്.

എഐഎഡിഎംകെ ശശികല പക്ഷത്തിന് രണ്ടില ചിഹ്നം ലഭിക്കുന്നതിനായാണ് ദിനകരന്‍ തിരഞ്ഞെടുപ്പ് കമ്മിഷനെ കോഴ നല്‍കിയതെന്നാണ് പൊലീസ് കണ്ടെത്തല്‍. വിമാനത്താവളങ്ങളിലും റയില്‍വേ സ്റ്റേഷനുകളിലും ലുക്കൗട്ട് നൊട്ടീസ് പതിക്കും.

തമിഴ്‌നാട് രാഷ്ട്രീയത്തില്‍ എഐഎഡിഎംകെ വീണ്ടും പിളര്‍പ്പിലേക്കെന്നാണ് സൂചനയുള്ളത്. വിമത വിഭാഗമായ ഒ.പനീര്‍ശെല്‍വത്തെയും ഒപ്പമുള്ളവരെയും പാര്‍ട്ടിയിലേക്ക് തിരികെയെത്തിക്കാനുള്ള എഐഎഡിഎംകെ പളനിസ്വാമി വിഭാഗത്തിന്റെ ശ്രമം പാര്‍ട്ടിയില്‍ നിന്ന് ശശികലയെയും കുടുംബത്തെയും പുറത്താക്കിയിരുന്നു.

എഐഎഡിഎംകെ യിലെ എംഎല്‍എമാരുടെയും ജില്ല സെക്രട്ടറിമാരുടെയും യോഗം ദിനകരന്‍ ചെന്നൈയിലെ തന്റെ വസതിയില്‍ വിളിച്ചുേേചര്‍ത്തതായി റിപ്പോര്‍ട്ടുകളുണ്ട്. ഈ ഘട്ടത്തിലാണ് ദിനകരനെതിരെ ലുക്കൗട്ട് നൊട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്. പാര്‍ട്ടിയിലെ ഭൂരിപക്ഷം എംഎല്‍എ മാരുടെയും ജില്ല സെക്രട്ടറിമാരുടെയും പിന്തുണ തനിക്കാണെന്നാണ് ദിനകരന്‍ വ്യക്തമാക്കിയിട്ടുണ്ട്.

ജയലളിത മരിച്ചതിനെ തുടര്‍ന്ന് ഒഴിവു വന്ന ആര്‍കെ നഗര്‍ നിയോജക മണ്ഡലത്തിലെ തിരഞ്ഞെടുപ്പാണ് വീണ്ടും എഐഎഡിഎംകെയില്‍ വിള്ളലുണ്ടാക്കിയത്. ഇവിടെ പാര്‍ട്ടി ചിഹ്നം ലഭിക്കാതെ വന്നതിനെ തുടര്‍ന്ന് വിജയിക്കാന്‍ ദിനകരന്‍ നടത്തിയ ശ്രമങ്ങളാണ് വിള്ളല്‍ വീഴ്ത്തിയത്.

തിരഞ്ഞെടുപ്പ് കമ്മിഷന് ഇതിനായ പണം വാഗ്ദാനം ചെയ്തതിന് ഡല്‍ഹി പൊലീസ് ദിനകരനെതിരെ കേസ് രജിസ്റ്റര്‍ ചെയ്്തിരുന്നു. ഇതേ തുടര്‍ന്നാണ് ദിനകരനെ പുറത്താക്കണമെന്ന ആവശ്യം എഐഎഡിഎംകെ യില്‍ ഉയര്‍ന്നുവന്നത്.

തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ നേതൃത്വത്തില്‍ 20 മന്ത്രിമാര്‍ യോഗം ചേര്‍ന്നാണ് പാര്‍ടി ജനറല്‍ സെക്രട്ടറിയായ വി.കെ.ശശികലയെയും ദിനകരനെയും പുറത്താക്കാനുള്ള തീരുമാനമെടുത്തത്.

അതേസമയം ഒ.പനീര്‍ശെല്‍വം പക്ഷവുമായി യോജിക്കാനുള്ള സാധ്യതകള്‍ ഇന്നലെ നടന്ന പത്രസമ്മേളനത്തില്‍ മന്ത്രി ജയകുമാര്‍ വ്യക്തമാക്കിയിരുന്നില്ല. നിലവില്‍ എഐഎഡിഎംകെ മൂന്നായി പിളര്‍ന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

എടപ്പാടി പളനിസ്വാമി പക്ഷവും ഒ.പനീര്‍ശെല്‍വം പക്ഷവും യോജിച്ചാല്‍ തമിഴ്‌നാട് ഇതുവരെ കണ്ടിട്ടില്ലാത്ത രാഷ്ട്രീയ മാറ്റമാകും അത്. എന്നാല്‍ തിരികെ വരുന്ന പനീര്‍ശെല്‍വത്തിന് പാര്‍ട്ടിയിലും മന്ത്രിസഭയിലും എന്ത് സ്ഥാനം നല്‍കുമെന്ന പ്രതിസന്ധിയും നേതാക്കള്‍ക്ക് ഇടയിലുണ്ട്.

 
Other News in this category

 
 




 
Close Window